സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ പ്രവർത്തനം ആരംഭിച്ചു
Friday, February 21, 2020 3:44 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ന്‍റെ​യും ഗ​വ. ബോ​യ്സ് എ​ച്ച്എ​സ്എ​സ്‌​സി​ലെ പു​തി​യ മ​ന്ദി​ര​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​വ​ഹി​ച്ചു.
സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് സ്കൂ​ള്‍ അ​ങ്ക​ണ​ത്തി​ലെ പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ മു​ഖ്യ​മ​ന്ത്രി​യെ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രും ഉ​ള്‍​പ്പെ​ടു​ന്ന സ്വീ​ക​രി​ച്ചു.
മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ള്‍ കേ​ര​ള​ത്തെ വീ​ര്‍​പ്പു​മു​ട്ടി​ക്കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ മ​ന്ത്രി കൊ​റോ​ണ പ്ര​തി​രോ​ധ​ത്തി​ന്‍റെ ഒ​ന്നാം ഘ​ട്ടം വി​ജ​യി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും കൂ​ട്ടി​ച്ചേ​ര്‍​ത്തു.
പി. ​ഗോ​പി​നാ​ഥ​ന്‍​നാ​യ​ര്‍, കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ, സി.​കെ ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു, ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഡ​ബ്ല്യു.​ആ​ര്‍. ഹീ​ബ, വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ.​കെ. ഷി​ബു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം . ബെ​ന്‍ ഡാ​ര്‍​വി​ന്‍, സ്വാ​ഗ​ത​സം​ഘം ചെ​യ​ര്‍​മാ​ന്‍ പി.​കെ. രാ​ജ്മോ​ഹ​ന​ന്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ വി. ​കേ​ശ​വ​ന്‍​കു​ട്ടി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.