റി​സോ​ർ​ട്ടി​ന് തീ​പി​ടി​ച്ചു വ​ൻ നാ​ശ​ന​ഷ്ടം
Wednesday, February 19, 2020 11:58 PM IST
ആ​റ്റി​ങ്ങ​ൽ: വ​ർ​ക്ക​ല തി​രു​വ​മ്പാ​ടി​ക്ക് സ​മീ​പം റി​സോ​ർ​ട്ടി​ന് തീ​പി​ടി​ച്ചു വ​ൻ നാ​ശ​ന​ഷ്ടം. ഇ​ന്ന​ലെ വെ​ളു​പ്പി​നെ ര​ണ്ട​ര​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം .​വി​വ​ര​മ​റി​ഞ്ഞു വ​ർ​ക്ക​ല, പ​റ​വൂ​ർ, ആ​റ്റി​ങ്ങ​ൽ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നും അ​ഗ്നി​ശ​മ​ന സേ​ന സ്ഥ​ല​ത്ത് എ​ത്തി​യെ​ങ്കി​ലും അ​പ​ക​ട സ്ഥ​ല​ത്തേ​ക്ക് എ​ത്തി​ച്ചേ​രാ​നു​ള്ള സൗ​ക​ര്യ​ക്കു​റ​വ് തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ വൈ​കി​പ്പി​ച്ചു.​തൊ​ട്ട​ടു​ത്തു​ള്ള മ​റ്റൊ​രു റി​സോ​ർ​ട്ടി​ലെ സി​മ്മിം​ഗ് പൂ​ളി​ൽ നി​ന്നും പോ​ർ​ട്ട​ബി​ൾ പ​മ്പ് ഉ​പ​യോ​ഗി​ച്ച് വെ​ള്ളം എ​ടു​ത്താ​ണ് തീ​യ​ണ​യ്ച്ച​ത്. ബി.​ജോ​യി എം​എ​ൽ​എ അ​പ​ക​ട​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. പോ​ലീ​സ് ആ​രം​ഭി​ച്ചു.