എ​യ​ര്‍ക​ണ്ടീ​ഷ​ണ​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച് ടെ​ക്നീ​ഷ്യ​ന്മാ​ര്‍​ക്ക് പ​രി​ക്ക്
Wednesday, February 19, 2020 11:55 PM IST
പേ​രൂ​ര്‍​ക്ക​ട: എ​യ​ര്‍ ക​ണ്ടീ​ഷ​ണ​ര്‍ റി​പ്പ​ര്‍ ചെ​യ്യു​ന്ന​തി​നി​ടെ പൊ​ട്ടി​ത്തെ​റി​ച്ച് ടെ​ക്നീ​ഷ്യ​ന്മാ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 3.30ന് ​ശാ​സ്ത​മം​ഗ​ല​ത്തെ ഒ​രു അ​പ്പാ​ര്‍​ട്ട്മെ​ന്‍റി​ൽ എ​സി റി​പ്പ​യ​ര്‍ ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത് .
പ​രി​ക്കേ​റ്റ അ​ഖി​ലേ​ഷ് (27), വി​നീ​ഷ് (20) എ​ന്നി​വ​ര്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.
തീ​പി​ടി​ത്ത​മു​ണ്ടാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​രം ഫ​യ​ര്‍​സ്റ്റേ​ഷ​ന്‍ ഓ​ഫീ​സി​ല്‍ നി​ന്ന് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി. ​അ​ശോ​ക് കു​മാ​ര്‍, അ​സി. സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ വേ​ണു​ഗോ​പാ​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മെ​ത്തി തീ ​കെ​ടു​ത്തു​ക​യാ​യി​രു​ന്നു.