നി​യ​ന്ത്ര​ണം വി​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സ് തി​ട്ട​യി​ലി​ടി​ച്ച് 25 പേ​ർ​ക്ക് പ​രി​ക്ക്
Wednesday, February 19, 2020 11:55 PM IST
വെ​ഞ്ഞാ​റ​മൂ​ട്: നി​യ​ന്ത്ര​ണം വി​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സ് തി​ട്ട​യി​ലി​ടി​ച്ച് ഇ​രു​പ​ത്തി​യ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ രാ​വി​ലെ 6.45 ന് ​തേ​ക്ക​ട ജം​ഗ്ഷ​ന് സ​മീ​പ​ത്തു​വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വെ​ട്ടു​പാ​റ സ്വ​ദേ​ശി ഗോ​മ​തി (66) തേ​ക്ക​ട സ്വ​ദേ​ശി സ​രോ​ജി​നി (65), മൂ​ന്നാ​ന​ക്കു​ഴി സ്വ​ദേ​ശി​ക​ളാ​യ, പ്ര​സ​ന്ന (50), കാ​ർ​ത്തി​ക (50), ഷീ​ല (42)രേ​ഷ്ന (19), ജി​മ്മി (73), യ​മു​ന (42) സു​നി​ല (48), ബീ​ന (40), പ​ന​വൂ​ർ സ്വ​ദേ​ശി ഫൗ​സി​യ (15), മ​ഞ്ഞ​പ്പാ​റ സ്വ​ദേ​ശി ലീ​ല (40), ചീ​രാ​ണി​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ മ​ഞ്ജു (37) ഷൈ​ല​ജ (52), ശ്രീ​ല​ക്ഷ​മി(19), ഹാ​ജി​റ ( 14) ,ഷൈ​ല​ജ (52), നി​ർ​മ്മ​ല (47), വി​ദ്യാ​ധ​ര​ൻ (60), ല​തി​ക (36), ശി​വ​ദാ​സ​ൻ (73), വ​സ​ന്ത (70), ക​ന്യാ​കു​ള​ങ്ങ​ര സ്വ​ദേ​ശി ശ്രീ​ധ​ര​ൻ​പി​ള്ള (80), കൊ​ഞ്ചി​റ സ്വ​ദേ​ശി ആ​രി​ഫ​ബീ​വി (62), ത​ല​യി​ൽ സ്വ​ദേ​ശി ഓ​മ​ന അ​മ്മ (65)എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

തേ​ക്ക​ട ജം​ഗ്ഷ​നി​ലേ​യ്ക്കു​ള്ളകു​ത്തി​റ​ക്കം ഇ​റ​ങ്ങു​ന്ന​തി​നി​ടെ ബ​സ് നി​യ​ന്ത്ര​ണം വി​ട്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ ഡ്രൈ​വ​ർ ബി.​എ​സ്.​വി​നോ​ദ് സ​മീ​പ​ത്തെ കു​ഴി​യി​ലേ​യ്ക്ക് മ​റി​യാ​തെ റോ​ഡ​രി​കി​ലെ തി​ട്ട​യി​ൽ ഇ​ടി​ച്ച് നി​ർ​ത്തി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു.

നെ​ടു​മ​ങ്ങാ​ട്ടു നി​ന്നും ചീ​രാ​ണി​ക്ക​ര വ​ഴി ക​ന്യാ​കു​ള​ങ്ങ​ര​യി​ലേ​യ്ക്ക് വ​രു​ക​യാ​യി​രു​ന്ന നെ​ടു​മ​ങ്ങാ​ട് ഡി​പ്പോ​യി​ലെ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.​പ​രി​ക്കേ​റ്റ​വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട​താ​കാം അ​പ​ക​ടം ഉ​ണ്ടാ​കാ​ൻ കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. വ​ട്ട​പ്പാ​റ എ​സ്ഐ അ​ശ്വ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്ത് എ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.