സ്കൂ​ളു​ക​ളി​ല്‍ നി​ക്ഷേ​പ​പെ​ട്ടി:ആ​ര്‍.എ. ​ആ​ദ​ര്‍​ശി​ന് ദേ​ശീ​യ അം​ഗീ​കാ​രം
Wednesday, February 19, 2020 12:22 AM IST
സ്വ​ന്തം ലേ​ഖ​ക​ന്‍
നെ​യ്യാ​റ്റി​ന്‍​ക​ര:​സ്കൂ​ളു​ക​ളി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധിക്കായി മ​ണി ബോ​ക്സ് എ​ന്ന ആ​ശ​യം മു​ഖ്യ​മ​ന്ത്രി​യോ​ട് നേ​രി​ല്‍ അ​വ​ത​രി​പ്പി​ച്ച ആ​ര്‍.എ. ​ആ​ദ​ര്‍​ശി​ന് ദേ​ശീ​യാം​ഗീ​കാ​രം.​ബെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ റി​ക്കാ​ര്‍​ഡ്സി​ല്‍ ആ​ദ​ര്‍​ശി​ന്‍റെ ന​ന്മ നി​റ​ഞ്ഞ ഈ ​ആ​ശ​യ​വും ഇ​ടം പി​ടി​ച്ചു.
പു​റ്റി​ങ്ങ​ല്‍ വെ​ടി​ക്കെ​ട്ട് അ​പ​ക​ട​മാ​ണ് ത​ന്നി​ല്‍ ഇ​ത്ത​ര​മൊ​രു ചി​ന്ത​യ്ക്ക് വി​ത്തു പാ​കി​യ​തെ​ന്ന് ആ​ദ​ര്‍​ശ് പ​റ​യു​ന്നു. 2016 മേ​യ് മാ​സ​ത്തി​ല്‍ ആ​രം​ഭി​ച്ച ഈ ​ദൗ​ത്യം ഇ​പ്പോ​ഴും തു​ട​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി എ​ന്ന ശീ​ര്‍​ഷ​ക​ത്തി​ല്‍ സ്കൂ​ളു​ക​ളി​ല്‍ മ​ണി ബോ​ക്സ് പ​ദ്ധ​തി തു​ട​ങ്ങാ​വു​ന്ന​താ​ണെ​ന്ന് നേ​രി​ല്‍ കാ​ണാ​ന്‍ അ​വ​സ​രം ല​ഭി​ച്ച​പ്പോ​ള്‍ ആ​ദ​ര്‍​ശ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നോ​ടു പ​റ​ഞ്ഞു.‌
ആശയംപ്രോ​ജ​ക്ടാ​യി ന​ല്‍​കാ​ന്‍ അ​ദ്ദേ​ഹം നി​ര്‍​ദേ​ശി​ച്ചു. അ​തി​ന്‍​പ്ര​കാ​രം ആ​ദ​ര്‍​ശ് പ്രോ​ജ​ക്ട് ത​യാ​റാ​ക്കി സ​മ​ര്‍​പ്പി​ച്ചു.
നാ​ടി​നും വീ​ട്ടി​നും ന​ല്ല പൗ​ര​ന്മാ​രെ വാ​ര്‍​ത്തെ​ടു​ക്കാ​ന്‍ പ​ദ്ധ​തി ഗു​ണ​ക​ര​മാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി​ക്ക് സ​മ​ര്‍​പ്പി​ച്ച പ്രോ​ജ​ക്ടി​ല്‍ ആ​ദ​ര്‍​ശ് വ്യ​ക്ത​മാ​ക്കി.
ആ​ദ​ര്‍​ശി​ന്‍റെ അ​ഭി​പ്രാ​യം മു​ഖ​വി​ല​യ്ക്കെ​ടു​ത്ത് ഇ​ക്ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​നു​ശേ​ഷം സെ​പ്റ്റം​ബ​ര്‍ ര​ണ്ടു മു​ത​ല്‍ ആ​റു വ​രെ സ്കൂ​ളു​ക​ളി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​യ്ക്ക് സം​ഭാ​വ​ന​ക​ള്‍ സ​മാ​ഹ​രി​ച്ചി​രു​ന്നു. ര​ണ്ടു കോ​ടി 81 ല​ക്ഷം രൂ​പ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​യ്ക്ക് ഇ​ങ്ങ​നെ പ്രാ​പ്ത​മാ​യ​താ​യി ആ​ദ​ര്‍​ശ് പ​റ​ഞ്ഞു.