ജി​ല്ലാ ക​ള​ക്ട​ർ പ​രാ​തി​പ​രി​ഹാ​ര അ​ദാ​ല​ത്ത് ന​ട​ത്തി
Wednesday, February 19, 2020 12:22 AM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് കാ​ട്ടാ​ക്ക​ട താ​ലൂ​ക്ക് ഓ​ഫീ​സി​ൽ ന​ട​ത്തി.
വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഭി​ച്ച 182 പ​രാ​തി​ക​ളി​ന്മേ​ൽ എ​ത്ര​യും​വേ​ഗം തീ​ർ​പ്പു​ക​ൽ​പ്പി​ക്കാ​ൽ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി.
റേ​ഷ​ൻ​കാ​ർ​ഡ് മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഭി​ച്ച 68 അ​പേ​ക്ഷ​ക​ൾ ഉ​ട​ന​ടി തീ​ർ​പ്പാ​ക്കി.
റ​വ​ന്യൂ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട 65 അ​പേ​ക്ഷ​ക​ളും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട 36 അ​പേ​ക്ഷ​ക​ളും പോ​ലീ​സ്, ഇ​റി​ഗേ​ഷ​ൻ, കെ​എ​സ്ഇ​ബി എ​ന്ന​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് അ​പേ​ക്ഷ​ക​ൾ വീ​ത​വും ല​ഭി​ച്ചു.