ക​ണ്‍​വ​ൻ​ഷ​ൻ 21 മുതൽ
Wednesday, February 19, 2020 12:22 AM IST
തി​രു​വ​ന​ന്ത​പു​രം: ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ ഐ​ക്യ​പ്ര​സ്ഥാ​ന​മാ​യ യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ മൂ​വ്മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​ലി​യ നോ​ന്പി​ലേ​ക്കു​ള്ള ഒ​രു​ക്ക ശു​ശ്രൂ​ഷ​യാ​യി വാ​ർ​ഷി​ക ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ 21, 22 തീ​യ​തി​ക​ളി​ൽ ന​ട​ത്തും.
വൈ​കു​ന്നേ​രം ആ​റി​നു പാ​റ്റൂ​ർ സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് ക്നാ​നാ​യ ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്തു​ന്ന ക​ൺ​വ​ൻ​ഷ​ൻ നെ​യ്യാ​റ്റി​ൻ​ക​ര ബി​ഷ​പ് ഡോ. ​വി​ൻ​സ​ന്‍റ് സാ​മു​വ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ക്നാ​നാ​യ ആ​ർ​ച്ച് ഡ​യോ​സി​സി​ന്‍റെ ചി​ങ്ങ​വ​നം ആ​ർ​ദ്ര​ത കൗ​ണ്‍​സി​ലിം​ഗ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ. ​എ.​പി. ജേ​ക്ക​ബ് ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും.