വീ​ടി​നു തീ​പി​ടി​ച്ചു ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം
Wednesday, February 19, 2020 12:22 AM IST
വി​തു​ര: തീ​പി​ടി​ച്ച് വീ​ട് പൂ​ർ​ണ​മാ​യി ക​ത്തി ന​ശി​ച്ചു.​പാ​ലോ​ട് റോ​ഡി​ൽ കൊ​പ്പം ജം​ഗ്ഷ​നി​ലെ മേ​ലെ കൊ​പ്പം സീ​താ​സി​ൽ പി.​ജ​യ​കു​മാ​റി​ന്‍റെ വീ​ടാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ക​ത്തി​ന​ശി​ച്ച​ത്.
തീ​പി​ടി​ത്ത​ത്തി​ൽ അ​ല​മാ​ര​യി​ലു​ണ്ടാ​യി​രു​ന്ന 2.47 ല​ക്ഷം രൂ​പ,20 പ​വ​ൻ​സ്വ​ർ​ണം, വ​സ്ത്ര​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പ​ടെ 35ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.​
ജ​യ​കു​മാ​റും, മാ​താ​വ്, ഭാ​ര്യ, ര​ണ്ടു​മ​ക്ക​ൾ എ​ന്നി​വ​ർ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന സ​മ​യ​ത്താ​ണ് തീ ​പി​ടി​ത്ത​മു​ണ്ടാ​യ​തെ​ങ്കിലും ആ​ള​പാ​യ​മി​ല്ല.
ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി​യാ​ണ് തീ ​കെ​ടു​ത്തി.