പോ​സ്റ്റ് ഒാ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി
Wednesday, February 19, 2020 12:20 AM IST
നെ​ടു​മ​ങ്ങാ​ട് :കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ബ​ജ​റ്റി​നും,വ​ർ​ഗീ​യ​ത​യ്ക്കു​മെ​തി​രെ എ​ൽ​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ന്ദ്ര ഓ​ഫീ​സു​ക​ളി​ലേ​ക്ക് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നെ​ടു​മ​ങ്ങാ​ട് പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി.
സി. ​ദി​വാ​ക​ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട‌​നം ചെ​യ്തു.​രാ​ജ്യ​ത്തെ വ​ർ​ഗീ​യ​ത പ്ര​ച​രി​പ്പി​ച്ചു ജ​ന​ങ്ങ​ളെ ത​മ്മി​ൽ ത​ല്ലി ചോ​ര കു​ടി​ക്കു​ന്ന വ​ൻ​കി​ട മു​ത​ലാ​ളി​മാ​രാ​ണ് ഇ​ന്ന് കേ​ന്ദ്രം ഭ​രി​ക്കു​ന്ന​തെ​ന്നും അ​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ് പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​വും, ര​ജി​സ്റ്റ​റു​മെ​ല്ലാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.യോഗത്തിൽ ആ​ർ. ജ​യ​ദേ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പാ​ട്ട​ത്തി​ൽ ഷെ​രീ​ഫ്, എം.​സി.​കെ. നാ​യ​ർ, ഹ​രി​കേ​ഷ​ൻ നാ​യ​ർ, എ​സ്. ആ​ർ. വി​ജ​യ​ൻ,ആ​ർ. അ​നി​ൽ​കു​മാ​ർ, രാ​ധാ​കൃ​ഷ്ണ​ൻ, കെ. ​സോ​മ​ശേ​ഖ​ര​ൻ നാ​യ​ർ, ക​രി​പ്പൂ​ര് വി​ജ​യ​കു​മാ​ർ,വി​തു​ര രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.