ബ​സും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ട​ിയി​ടി​ച്ച് ഒ​രാ​ള്‍ മ​രി​ച്ചു
Tuesday, February 18, 2020 12:33 AM IST
ക​ല്ല​റ: കെ​എ​സ്ആ​ര്‍​ടി​സി ബ​സും ഓ​ട്ടോ റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ഓ​ട്ടോ റി​ക്ഷാ യാ​ത്ര​ക്കാ​ര​നാ​യ സ​ജീ​ര്‍(33)​ആ​ണ് മ​രി​ച്ച​ത്. ക​ല്ല​റ ക​ട​യി​ല്‍ വീ​ട്ടി​ല്‍ അ​ബ്ദു​ല്‍ ഖ​രിം, അ​ബു​സാ ബീ​വി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ജീ​ര്‍(33) ഓ​ട്ടോ ഡ്രൈ​വ​ര്‍ ഷം​നാ​ദ്, മ​രു​ത​മ​ണ്‍ സ്വ​ദേ​ശി ഷം​നാ​ദ് എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം മീ​തൂ​ര്‍ ആ​ല​വ​ള​വി​ല്‍ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. കു​റി​ഞ്ചി​ല​ക്കാ​ട് നി​ന്നും ക​ല്ല​റ​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യും എ​തി​ര്‍​ദി​ശ​യി​ല്‍ നി​ന്നും വ​ന്ന ബ​സും ത​മ്മി​ല്‍ കൂ​ട്ടി​​യി​ടിക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ ഓ​ട്ടോ റി​ക്ഷ പൂ​ര്‍​ണ​മാ​യും ത​ക​രു​ക​യും യാ​ത്ര​ക്കാ​ര്‍ അ​തി​നു​ള്ളി​ല്‍ കു​ടു​ങ്ങു​ക​യും ചെ​യ്തു. അ​പ​ക​ടം ന​ട​ന്ന ഉ​ട​നെ സ്ഥ​ല​ത്തെ​ത്തി​യ നാ​ട്ടു​കാ​ര്‍ ര​ക്ഷാ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി പ​രി​ക്കേ​റ്റ​വ​രെ ക​ല്ല​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും സ​ജീ​റി​ന്‍റെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.