കാണാതായ വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Tuesday, February 18, 2020 12:33 AM IST
പാ​ലോ​ട്: കാ​ണാ​താ​യ വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ന​ന്ദി​യോ​ട് ഊ​ള​ൻ​കു​ന്ന് ച​രു​വി​ള വീ​ട്ടി​ൽ അ​പ്പു​ക്കു​ട്ട​നെ (70) ആ​ണ് കൊ​ച്ചു​താ​ന്നി​മൂ​ട് മൂ​ഴി​യി​ലെ സ്വ​കാ​ര്യ വ​സ്തു​വി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ന് കു​റ​ച്ചു ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ട്. ഇ​ക്ക​ഴി​ഞ്ഞ 10മു​ത​ൽ ഇ​ദ്ദേ​ഹ​ത്തെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. പാ​ലോ​ട് പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കി മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. പ​രേ​ത​യാ​യ കു​ർ​ണി​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ഗോ​പി ,തു​ള​സി, കു​ഞ്ഞു​മോ​ൾ, മ​ഞ്ചു. മ​രു​മ​ക്ക​ൾ: കു​ഞ്ഞു​മോ​ൾ, ല​തി​ക, ബാ​ബു, സ​തീ​ശ​ൻ.