പൂ​ത​ക്കു​ളം പ​ഞ്ചാ​യ​ത്തി​ല്‍ ബ​യോ ബി​ന്‍
Monday, February 17, 2020 12:51 AM IST
കൊല്ലം: ജൈ​വ​മാ​ലി​ന്യ​ങ്ങ​ളെ ക​മ്പോ​സ്റ്റ് വ​ള​മാ​ക്കി മാ​റ്റാ​ന്‍ വീ​ട്ടു​വ​ള​പ്പി​ല്‍ ബ​യോ ബി​ന്‍ പ​ദ്ധ​തി​യു​മാ​യി പൂ​ത​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി ശു​ചി​ത്വ മി​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ 18 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
ഇ​തി​ല്‍ 10,80,000 രൂ​പ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും 1,80,000 രൂ​പ റോ​ട്ട​റി ക്ല​ബ്ബിന്‍റെ​യും ബാ​ക്കി ശു​ചി​ത്വ മി​ഷ​ന്‍റെയും വി​ഹി​ത​മാ​ണ്. അ​ടു​ക്ക​ള​യി​ല്‍ ബാ​ക്കി​യാ​കു​ന്ന ജൈ​വ​മാ​ലി​ന്യ​ങ്ങ​ളി​ലെ വെ​ള്ളം നീ​ക്കം ചെ​യ്ത് ബി​ന്നു​ക​ളി​ല്‍ നി​ക്ഷേ​പി​ക്കാം. മാ​ലി​ന്യം നി​റ​യ്ക്കു​മ്പോ​ള്‍ പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നും സൗ​ജ​ന്യ​മാ​യി ന​ല്‍​കു​ന്ന ഇ​നോ​ക്കു​ലം ക​മ്പോ​സ്റ്റ് മീ​ഡി​യം ലെ​യ​റു​ക​ളാ​യി ഇ​ട​ണം. ര​ണ്ട് ബി​ന്നു​ക​ള്‍ നി​റ​യു​മ്പോ​ള്‍ ചു​വ​ട്ടി​ല്‍ സ്ഥാ​പി​ച്ച ആ​ദ്യ​ത്തെ ബി​ന്നി​ലെ മാ​ലി​ന്യ​ങ്ങ​ള്‍ ക​മ്പോ​സ്റ്റ് രൂ​പ​ത്തി​ല്‍ ആ​യി​ട്ടു​ണ്ടാ​കും.മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ല്‍ മാ​തൃ​കാ​പ​ര​മാ​യ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മെ​ന്ന് പൂ​ത​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എം. ​കെ. ശ്രീ​കു​മാ​ര്‍ പ​റ​ഞ്ഞു.