യു​വാ​വും യു​വ​തി​യും ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍
Monday, February 17, 2020 12:51 AM IST
ആ​റ്റി​ങ്ങ​ല്‍: ആ​റ്റി​ങ്ങ​ല്‍ ക​ടു​വ​യി​ലി​ല്‍ അ​യ​ല്‍​വാ​സി​ക​ളാ​യ യു​വാ​വി​നെ​യും യു​വ​തി​യേ​യും ഇ​രു​വീ​ടു​ക​ളി​ലാ​യി ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
കി​ഴു​വി​ലം ക​ടു​വ​യി​ല്‍ മ​ണി​മ​ന്ദി​ര​ത്തി​ല്‍ കൃ​ഷ്ണ​ന്‍​കു​ട്ടി​നാ​യ​രു​ടേ​യും രാ​ധാ​മ​ണി​യു​ടേ​യും മ​ക​ന്‍ ഷി​നു (സ​ന്തോ​ഷ് 38), ആ​റ്റി​ങ്ങ​ല്‍ ക​ടു​വ​യി​ല്‍ ശാ​ന്താ​മ​ന്ദി​ര​ത്തി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ക​ടു​വ​യി​ല്‍ കൃ​ഷ്ണ​വി​ലാ​സ​ത്തി​ല്‍ ച​ന്ദ്ര​ന്‍​പി​ള്ള​യു​ടേ​യും പ്ര​സ​ന്ന​കു​മാ​രി​യു​ടേ​യും മ​ക​ള്‍ ശാ​ന്തി​കൃ​ഷ്ണ (36) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.
ഇ​രു​വ​രും വി​വാ​ഹി​ത​രും ര​ണ്ട് മ​ക്ക​ള്‍ വീ​തം ഉ​ള്ള​വ​രു​മാ​ണ്. ശാ​ന്തി​കൃ​ഷ്ണ​യെ ക​ഴു​ത്തി​ല്‍ ഷാ​ള്‍ മു​റു​കി​യ നി​ല​യി​ലും ഷി​നു​വി​നെ വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി​യ നി​ല​യി​ലു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം.
ഷി​നു​വി​ന്‍റെ വീ​ടി​ന് സ​മീ​പ​ത്താ​ണ് ശാ​ന്തി​കൃ​ഷ്ണ​യും കു​ടും​ബ​വും വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന​ത്. ഷി​നു​വി​നെ പു​തു​താ​യി നി​ര്‍​മി​ച്ച സ്വ​ന്തം വീ​ട്ടി​ലും ശാ​ന്തി​കൃ​ഷ്ണ​യെ വാ​ട​ക​വീ​ട്ടി​ലു​മാ​ണ് കാ​ണ​പ്പെ​ട്ട​ത്. ഇ​രു​വ​രേ​യും ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.
ശാ​ന്തി വ​ലി​യ​കു​ന്ന് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് കൊ​ണ്ടു​പോ​കു​ന്ന വ​ഴി​യാ​ണ് മ​രി​ച്ച​ത്.​അ​യ​ല്‍​വാ​സി​ക​ളാ​യ ഇ​രു​വ​രും ത​മ്മി​ല്‍ സൗ​ഹൃ​ദ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും ഇ​ത് സം​ബ​ന്ധി​ച്ച് വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും ഇ​രു​വ​രെ​യും പ​റ​ഞ്ഞ് വി​ല​ക്കി​യി​ട്ടു​ണ്ടാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. റൂ​റ​ല്‍ എ​സ്പി ഉ​ള്‍​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. മ​ര​ണ​പ്പെ​ട്ട ഷി​നു റോ​ഡ് റോ​ള​ര്‍ ഡ്രൈ​വ​റും മെ​ക്കാ​നി​ക്കു​മാ​ണ്. വി​ജി​ത​യാ​ണ് ഭാ​ര്യ. മ​ക്ക​ള്‍: മി​ല​ന്‍ കൃ​ഷ്ണ, മ​യൂ​ഖ കൃ​ഷ്ണ. ബി​ജു​കു​മാ​റാ​ണ് മ​ര​ണ​പ്പെ​ട്ട ശാ​ന്തി കൃ​ഷ്ണ​യു​ടെ ഭ​ര്‍​ത്താ​വ്. മ​ക്ക​ള്‍: അ​ഭി​ഷേ​ക്, ആ​ദി​ത്യ.