ക​ഴ​ക്കൂ​ട്ടം എ​ലി​വേ​റ്റ​ഡ് ഹൈ​വേ നി​ർ​മ്മാ​ണം: കു​ടി​വെ​ള്ള പൈ​പ്പ് ലൈ​ൻ പൊ​ട്ടി; സി​ആ​ർ​പി​എ​ഫി​ന്‍റെ കു​ടി​വെ​ള്ളം മു​ട്ടി
Sunday, February 16, 2020 1:04 AM IST
ക​ഴ​ക്കൂ​ട്ടം: നി​ർ​മാണം പു​രോ​ഗ​മി​ക്കു​ന്ന ക​ഴ​ക്കൂ​ട്ടം എ​ലി​വേ​റ്റ​ഡ് ഹൈ​വേ​യു​ടെ കോ​ൺ​ഗ്രീ​റ്റ് തൂ​ണു​ക​ളു​ടെ പൈ​ലിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ പ​ള്ളി​പ്പു​റം സി​ആ​ർ​പി​എ​ഫ് ക്യാ​ന്പി​ലേ​ക്കു കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്തു​ന്ന 250 എം​എം ഇ​രു​മ്പ് പൈ​പ്പ് പൊ​ട്ടി. പൗ​ഡി​ക്കോ​ണം പു​തു​ക്കു​ന്നി​ലു​ള്ള സം​ഭ​ര​ണി​യി​ൽ നി​ന്നും വ​രു​ന്ന പെ​പ്പാ​ണ് പൊ​ട്ടി​യ​ത്. ഇ​തോ​ടെ പ​ള​ളി​പ്പു​റം സി​ആ​ർ​പി​എ​ഫ് ക്യാ​മ്പി​ലേ​ക്കു​ള്ള കു​ടി​വെ​ള്ളം പൂ​ർ​ണ​മാ​യും നി​ല​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഏ​ഴോ​ടെ പൈ​ലിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ ക​ഴ​ക്കൂ​ട്ടം ജം​ഗ്ഷ​നി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

സം​ഭ​വ​മ​റി​ഞ്ഞ് വാ​ട്ട​ർ അ​ഥോ​റി​റ്റി ജീ​വ​ന​ക്കാ​ർ എ​ത്തി കാ​ര്യ​വ​ട്ട​ത്തെ വാ​ൽ​വ് അ​ട​ച്ചു. പൊ​ട്ടി​യ പൈ​പ്പ് ശ​രി​യാ​ക്കു​ന്ന​തു​വ​രെ സി​ആ​ർ​പി​എ​ഫി​നു​ള്ള കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങും. പൈ​പ്പ് ശ​രി​യാ​ക്കി കു​ടി​വെ​ള്ള വി​ത​ര​ണം പു​ന​രാ​രം​ഭി​ക്കാ​ൻ ര​ണ്ടു ദി​വ​സ​മെ​ങ്കി​ലു​മെ​ടു​ക്കു​മെ​ന്നാ​ണ് വാ​ട്ട​ർ അ​ഥോ​റി​റ്റി ജീ​വ​ന​ക്കാ​ർ പ​റ​യു​ന്ന​ത്.

മേ​ൽ​പ്പാ​ല നി​ർ​മാ​ണം ന​ട​ത്തു​ന്ന ആ​ർ​ഡി​എ​സ് ക​മ്പ​നി അ​ധി​കൃ​ത​ർ കു​ടി​വെ​ള്ള പൈ​പ്പ് ക​ട​ന്നു പോ​കു​ന്നി​ട​ത്ത് പൈ​ലിം​ഗ് ന​ട​ത്തു​ന്ന കാ​ര്യം ത​ങ്ങ​ളെ നേ​ര​ത്തെ അ​റി​യി​ച്ചി​ല്ലെ​ന്നാ​ണ് വാ​ട്ട​ർ അ​ഥോ​റി​റ്റി ജീ​വ​ന​ക്കാ​ർ പ​റ​യു​ന്ന​ത്. പൊ​ട്ടി​യ പൈ​പ്പ് ശ​രി​യാ​ക്കു​ന്ന​തു​വ​രെ ഈ ​ഭാ​ഗ​ത്തെ എ​ലി​വേ​റ്റ​ഡ് ഹൈ​വേ​യു​ടെ നി​ർ​മാ​ണം നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന് വാ​ട്ട​ർ അ​ഥോ​റി​റ്റി നി​ർ​മാ​ണ ക​മ്പ​നി​യോ​ട് ആ​വി​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.