ബഹിരാകാശ ദൗത്യങ്ങളുടെ നേർകാഴ്ചയൊരുക്കി ഐഎസ്ആർഒ
Sunday, February 16, 2020 1:03 AM IST
പാ​ലോ​ട് : ച​ന്ദ്ര​യാ​ൻ ദൗ​ത്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സം​ശ​യ​നി​വാ​ര​ണം ന​ട​ത്തി പാ​ലോ​ട് മേ​ള​യി​ലെ ഐ​എ​സ്ആ​ർ​ഒ പ​വ​ലി​യ​ൻ. ബ​ഹി​രാ​കാ​ശ രം​ഗ​ത്ത് ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​മാ​യ പി​എ​സ്എ​ൽ​വി, ജി​എ​സ്എ​ൽ​സി, ജി​എ​സ്എ​ൽ​വി​എം​കെ ത്രി, ​ക്ര​യോ​ജ​നി​ക് എ​ൻ​ജി​ൻ -വി​കാ​സ് എ​ൻ​ജി​ൻ മോ​ഡ​ലു​ക​ൾ, റോ​ക്ക​റ്റ് വി​ക്ഷേ​പ​ണ വാ​ഹ​ന​ങ്ങ​ളു​ടെ മാ​തൃ​ക​ക​ൾ, ചാ​ന്ദ്ര​യാ​ൻ, ലാ​ൻ​ഡ​ർ, ഇ​ൻ​സാ​റ്റ് സാ​റ്റ​ലൈ​റ്റു​ക​ളു​ടെ മാ​തൃ​ക​ക​ൾ എ​ന്നി​വ മേ​ള ന​ഗ​രി​യി​ൽ ഐ​എ​സ്ആ​ർ​ഒ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ആ​കാ​ശ കാ​ഴ്ച​ക​ൾ​ക്കും പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​മു​ണ്ട്. സ്‌​കൂ​ൾ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ വ​ലി​യ നി​ര​യാ​ണ് പ​വ​ലി​യ​നി​ൽ 16 വ​രെ പ​വ​ലി​യ​ൻ മേ​ള​യി​ൽ പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ക​ൺ​വീ​ന​ർ ഗോ​പീ​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.