ബ​നാ​ന ഫാ​മി​ന്‍റെ വി​ക​സ​ന​ത്തി​ന് ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ക്കു​മെ​ന്നു കൃ​ഷി​മ​ന്ത്രി
Sunday, February 16, 2020 1:03 AM IST
പാ​ലോ​ട്: പെ​രി​ങ്ങ​മ്മ​ല ബ​നാ​ന ഫാ​മി​ന്‍റെ വി​ക​സ​ന​ത്തി​ന് ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ക്കു​മെ​ന്നും ഫാം ​തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ൽ​ദി​നം 26 ദി​വ​സ​മാ​ക്കി മാ​റ്റു​മെ​ന്നും കൃ​ഷി​മ​ന്ത്രി വി. ​എ​സ്. സു​നി​ൽ​കു​മാ​ർ. ബ​നാ​ന​ഫാം, ജി​ല്ലാ​കൃ​ഷി​ത്തോ​ട്ടം എ​ന്നി​വ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം. ബ​നാ​ന​ഫാ​മി​ലും ജി​ല്ലാ​കൃ​ഷി​ത്തോ​ട്ട​ത്തി​ലും ബ്രാ​ൻ​ഡ​ഡ് മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്ക​ണം. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൂ​ടു​ത​ൽ ശു​ചി​മു​റി​ക​ൾ, വി​ശ്ര​മ​സ​ങ്കേ​തം, ഗ​സ്റ്റ് ഹൗ​സു​ക​ൾ എ​ന്നീ സൗ​ക​ര്യ​ങ്ങ​ൾ അ​നു​വ​ദി​ക്കും. ഫാ​മി​ന്‍റെ ത​രി​ശ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം കൃ​ഷി​ചെ​യ്ത് ഫാ​മി​നെ കൂ​ടു​ത​ൽ ലാ​ഭ​ക​ര​മാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സാ​ഹി​ത്യ​കാ​ര​ന്‍ ചി​ന്മ​യ​ന്‍​നാ​യ​ര്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പോ​ത്ത​ന്‍​കോ​ട് സ്വ​ദേ​ശി​യാ​യ പ​ത്മ​ലോ​ച​ന​ന്‍ (പ​ത്മാ​സ്) വ​ര​ച്ച ഗു​രു​ദേ​വ​ന്‍റെ മൂ​ന്നു എ​ണ്ണഛാ​യ ചി​ത്ര​ങ്ങ​ളും പ്ര​ദ​ര്‍​ശ​ന​ത്തി​ലു​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.