ലി​റ്റി​ൽ കൈ​റ്റ്‌​സ് ജി​ല്ലാ സ​ഹ​വാ​സ​ക്യാ​മ്പി​ന് തു​ട​ക്കം
Sunday, February 16, 2020 1:03 AM IST
തി​രു​വ​ന​ന്ത​പു​രം: ലി​റ്റി​ൽ കൈ​റ്റ്‌​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ദ്വി​ദി​ന ജി​ല്ലാ സ​ഹ​വാ​സ ക്യാ​മ്പ് ശം​ഖു​മു​ഖം സെ​ന്‍റ് റോ​ക്‌​സ് ഹൈ​സ്‌​കൂ​ളി​ൽ ആ​രം​ഭി​ച്ചു. നൂ​ത​ന സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ൾ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ക്യാ​മ്പി​ന്‍റെ ഉ​ദ്ഘാ​ട​നം കൈ​റ്റ് സി​ഇ​ഒ കെ. ​അ​ൻ​വ​ർ സാ​ദ​ത്ത് വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗി​ലൂ​ടെ നി​ർ​വ​ഹി​ച്ചു. ഇ​ന്‍റ​ർ​നെ​റ്റ് ഓ​ഫ് തിം​ഗ്‌​സ് (ഐ​ഒ​ടി), മൊ​ബൈ​ൽ ആ​പ്പ് നി​ർ​മാ​ണം, വോ​ട്ടിം​ഗ് മെ​ഷീ​ൻ ത​യാ​റാ​ക്ക​ൽ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്.

അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള ബെ​ൻ​ഡ​ർ സോ​ഫ്റ്റ്‌​വെ​യ​റി​ലാ​ണ് ആ​നി​മേ​ഷ​ൻ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ത്. സാ​ങ്കേ​തി​ക മേ​ഖ​ല​യ്ക്ക് ഒ​രു ചാ​ല​ക​ശ​ക്തി​യാ​യി പ്ര​വ​ർ​ത്തി​ക്കു​വാ​ൻ ക്യാ​മ്പി​ലൂ​ടെ കു​ട്ടി​ക​ൾ​ക്കു ക​ഴി​യു​മെ​ന്ന് ലി​റ്റി​ൽ കൈ​റ്റ്‌​സ് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബി​ന്ദു പ​റ​ഞ്ഞു.

കൈ​റ്റ്‌​സ് മാ​സ്റ്റ​ർ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രും അ​ധ്യാ​പ​ക​രു​മാ​ണ് പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ഉ​പ​ജി​ല്ലാ ക്യാ​മ്പു​ക​ളി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 100 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സം​സ്ഥാ​ന​ത​ല ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കും.