മ​ണ്ണ് ജ​ല സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ​ര്‍​ക്കാ​രി​ന്‍റെ മു​ഖ്യ​ല​ക്ഷ്യം മ​ന്ത്രി വി. ​എ​സ്. സു​നി​ല്‍​കു​മാ​ര്‍
Sunday, February 16, 2020 1:01 AM IST
വെ​ഞ്ഞാ​റ​മൂ​ട്: മ​ണ്ണ് , ജ​ല സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഊ​ന്ന​ൽ ന​ൽ​കു​ന്ന പ​ദ്ധ​തി​ക​ളാ​ണ് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ആ​വ​ഷ്ക​രി​ച്ച് ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന​തെ​ന്ന് കൃ​ഷി​മ​ന്ത്രി വി. ​എ​സ്. സു​നി​ൽ​കു​മാ​ർ. മ​ണ്ണ് ജ​ല സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും പു​ളി​മാ​ത്ത് കൊ​ല്ലു​വി​ള നീ​ർ​ത്ത​ട പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ്ര​കൃ​തി​യു​ടെ സ​ന്തു​ലി​താ​വ​സ്ഥ നി​ല​നി​ർ​ത്തു​ന്ന ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ കാ​ർ​ഷി​ക രം​ഗ​ത്ത് പു​ത്ത​നു​ണ​ർ​വ്വ് സൃ​ഷ്ടി​ക്കാ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ച​ട​ങ്ങി​ൽ ബി. ​സ​ത്യ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി. മ​ണ്ണ് പ​ര്യ​വേ​ഷ​ണ ഡ​യ​റ​ക്ട​ർ എ​സ്. അം​ബി​ക പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​. പ്രസി​ഡ​ന്‍റ് ശ്രീ​ജാ​ഷൈ​ജു​ദേ​വ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഐ​ഷാ​റ​ഷീ​ദ്, എ​സ്. യ​ഹി​യ, വി. ​ബി​നു, അ​ഹ​മ്മ​ദ് ക​ബീ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പു​ളി​മാ​ത്ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി ​വി​ഷ്ണു അ​ധ്യ​ക്ഷ​നാ​യി.