മ​ഹാ​ശി​വ​രാ​ത്രി മ​ഹോ​ത്സ​വം: കെ​എ​സ്ആ​ർ​ടി​സി സ്പെ​ഷ​ൽ സ​ർ​വീ​സ് ആ​രം​ഭി​ച്ചു
Sunday, February 16, 2020 1:01 AM IST
വെ​ഞ്ഞാ​റ​മൂ​ട്: മാ​ണി​ക്കോ​ട് ശ്രീ ​മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ മ​ഹാ​ശി​വ​രാ​ത്രി മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കെ​എ​സ്ആ​ർ​ടി​സി ന​ട​ത്തു​ന്ന സ്പെ​ഷ​ൽ സ​ർ​വീ​സ് ആ​രം​ഭി​ച്ചു. ക്ഷേ​ത്ര ക​വാ​ട​ത്തി​നു മു​ന്നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ളു​ടെ ഫ്ലാ​ഗ് ഓ​ഫ് ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി എ​ൻ.​എ ബൈ​ജു നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ഡ​സ്റ്റി​നേ​ഷ​ൻ ബോ​ർ​ഡു​ക​ളു​ടെ കൈ​മാ​റ്റം വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് സ​ബ്ബ് ഇ​ൻ​സ്പ​ക്ട​ർ കെ.​വി ബി​നീ​ഷ് ലാ​ൽ നി​ർ​വ​ഹി​ച്ചു. കെ​എ​സ്ആ​ർ​ടി​സി അ​സി. ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ ബി.​എ​സ്.​ഷി​ജു, പി.​വാ​മ​ദേ​വ​ൻ പി​ള്ള , വ​യ്യേ​റ്റ് ബീ.​പ്ര​ദീ​പ്, എം.​വി.​സോ​മ​ൻ, കാ​ഞ്ഞി​രം​പാ​റ സു​രേ​ഷ്, ബേ​ബി വ​ലി​യ​ക​ട്ട​യ്ക്കാ​ൽ, ഷെ​രീ​ർ വെ​ഞ്ഞാ​റ​മൂ​ട് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.