ഓ​പ്പ​ൺ ഓ​ഡി​റ്റോ​റി​യം ഉ​ദ്ഘാ​ട​നം ചെയ്തു
Sunday, February 16, 2020 1:01 AM IST
വെ​ഞ്ഞാ​റ​മൂ​ട്: പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളെ മി​ക​വി​ന്‍റെ കേ​ന്ദ്ര​ത്തോ​ടൊ​പ്പം അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലും ആ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വി. ​ജോ​യ് എം​എ​ൽ​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് മ​ട​വൂ​ർ തു​മ്പോ​ട് സി​എ​ൻ​പി​എ​സ് ഗ​വ.​എ​ൽ​പി​എ​സി​ൽ നി​ർ​മി​ച്ച ഓ​പ്പ​ൺ ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം വി. ​ജോ​യ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. മ​ട​വൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ ബാ​ല​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ പി​ടി​എ പ്ര​സി​ഡ​ന്‍റ് രാ​ധാ​കൃ​ഷ്ണ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ജാ ഷൈ​ജു ദേ​വ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ജി​ത, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സ​ജി​ന എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.