1500 കി​ലോ പാ​ന്‍​മ​സാ​ല പി​ടി​കൂ​ടി
Saturday, February 15, 2020 12:04 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര; അ​റാ​ലു​മൂ​ട് കേ​ര​ള ഒാ​ട്ടോ​മൊ​ബൈ​ല്‍​സി​ന് സ​മീ​പ​ത്തെ വീ​ട്ടി​ല്‍ നി​ന്ന് 1500 കി​ലോ നി​രേ​ധി​ത പാ​ന്‍​മ​സാ​ല എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. തി​രു​പു​റം എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 25 ഓ​ളം ചാ​ക്കു​ക​ളി​ലാ​യി വീ​ട്ടി​നു​ള്ളി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 48000 പാ​ക്ക​റ്റ് പാ​ന്‍​മ​സാ​ല​ക​ള്‍ പി​ടി​കൂ​ടി​യ​ത്. പാ​ന്‍​മ​സാ​ല ശേ​ഖ​രം ക​ണ്ടെ​ത്തി​യ വീ​ടി​ന്‍റെ ഉ​ട​മ മു​ക​ളി​ല്‍​വ​ള ആ​റാ​ലു​മൂ​ട് സ്വ​ദേ​ശി ഷൈ​ജു (32) വി​നെ എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​മി​ഴ്നാ​ട്ടി​ലെ തെ​ങ്കാ​ശി​യി​ല്‍ നി​ന്ന് ചി​ല്ല​റ വി​ല്‍​പ്പ​ന​ക്കാ​ര്‍​ക്കാ​യി എ​ത്തി​ച്ച​താ​ണ് പാ​ന്‍​മ​സാ​ല​യെ​ന്ന് പ്ര​തി എ​ക്സൈ​സ് സം​ഘ​ത്തി​നോ​ടു പ​റ​ഞ്ഞു.
എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ കെ.​എ​സ്. സു​നി​ല്‍​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.