ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Thursday, January 30, 2020 1:23 AM IST
പോ​ത്ത​ൻ​കോ​ട്: എ​സ്എ​ൻ​ഡി​പി ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ മു​ൻ​വ​ശ​ത്ത് ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. വേ​ങ്ങോ​ട് കു​ട​വൂ​ർ പു​ന്ന​വി​ള വീ​ട്ടി​ൽ സ​ക്ക​റി​യ -ല​താ​കു​മാ​രി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ നി​തി​ൻ(19) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​യി ടാ​റു​മാ​യി വ​ന്ന ലോ​റി പി​റ​കി​ലേ​യ്ക്ക് എ​ടു​ക്കു​ന്ന​തി​നി​ടെ ബൈ​ക്കി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ടം ന​ട​ന്ന​തെ​ന്ന് പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് പ​റ​ഞ്ഞു. നി​തി​നി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ച്ച് സം​സ്‌​ക​രി​ച്ചു. തോ​ന്ന​യ്ക്ക​ൽ സാ​യി​ഗ്രാ​മ​ത്തി​ലെ ഒ​ന്നാം വ​ർ​ഷ ഡി​ഗ്രി വി​ദ്യാ​ർ​ഥി​യാ​ണ് നി​തി​ൻ.