പ​ട്ടം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ശീ​തി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം നാ​ളെ
Thursday, January 30, 2020 12:41 AM IST
തി​രു​വ​ന​ന്ത​പു​രം: പ​ട്ടം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 80 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച ഒ​രു വ​ർ​ഷം നീ​ണ്ടു നി​ന്ന അ​ശീ​തി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന സ​മ്മേ​ള​നം നാ​ളെ രാ​വി​ലെ 10.30ന് ​ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ശീ​തി സ്മാ​ര​ക മ്യൂ​സി​യ​വും അ​ശീ​തി സ്മ​ര​ണി​ക പ്ര​കാ​ശ​ന​വും ഗ​വ​ർ​ണ​ർ നി​ർ​വ​ഹി​ക്കും. മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ്പും സ്കൂ​ൾ ര​ക്ഷാ​ധി​കാ​രി​യു​മാ​യ ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വി.​കെ.​പ്ര​ശാ​ന്ത് എം​എ​ൽ​എ, പൊ​തു വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി എ. ​ഷാ​ജ​ഹാ​ൻ, ക​റ​സ്പോ​ണ്ട​ൻ​സ് റ​വ.​ഡോ. വ​ർ​ക്കി ആ​റ്റു​പു​റ​ത്ത്, പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. സി.​സി. ജോ​ണ്‍, കൗ​ണ്‍​സി​ല​ർ വി.​എ​സ്.​ത്രേ​സ്യാ​മ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
1940ൽ ​ദൈ​വ​ദാ​സ​ൻ ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ഈ​വാ​നി​യോ​സ് ആ​രം​ഭി​ച്ച സ്കൂ​ൾ 80 വ​ർ​ഷം പി​ന്നി​ടു​ന്പോ​ഴും വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ലും വി​ജ​യ​ശ​ത​മാ​ന​ത്തി​ലും മു​ൻ​പ​ന്തി​യി​ലാ​ണ്. 2019-20 അ​ധ്യ​യ​ന​വ​ർ​ഷം 1768 വി​ദ്യാ​ർ​ഥി​ക​ൾ പ​ത്താം ക്ലാ​സി​ലും 836 വി​ദ്യാ​ർ​ഥി​ക​ൾ പ്ല​സ്ടു​വി​ലും പ​രീ​ക്ഷ എ​ഴു​തി​യ​താ​യി പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. സി.​സി. ജോ​ണും ഹെ​ഡ്മാ​സ്റ്റ​ർ എ​ബി ഏ​ബ്ര​ഹാ​മും അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വു​മ​ധി​കം വി​ദ്യ​ർ​ഥി​ക​ളാ​ണ് ഇ​വി​ടെ നി​ന്നും പ​രീ​ക്ഷ എ​ഴു​തു​യ​ത്.
ര​ണ്ടു ലോ​ക റി​ക്കാ​ർ​ഡു​ക​ൾ പ​ട്ടം സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. 2018ലെ ​വാ​യ​ന പ​ക്ഷാ​ച​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച വാ​യ​നാ മ​തി​ൽ ഇ​ൻ​ക്ര​ഡ​ബി​ൾ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡി​ൽ ഇ​ടം നേ​ടി​യി​രു​ന്നു. 13000 വി​ദ്യാ​ർ​ഥി​ക​ൾ ഒ​രേ സ​മ​യം സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ഒ​ത്തു​ചേ​ർ​ന്ന് ന​ട​ത്തി​യ വാ​യ​നാ മ​തി​ൽ പ​രി​പാ​ടി​ക്കാ​ണ് ലോ​ക അം​ഗീ​കാ​രം ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം പ്ര​ള​യ​ത്തി​ന്‍റെ അ​തി​ജീ​വ​ന​ത്തെ​ക്കു​റി​ച്ച് 212 കൈ​യെ​ഴു​ത്ത് പ്ര​തി​ക​ൾ നി​ർ​മി​ച്ച് ഹൈ​റേ​ഞ്ച് ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡി​ലും ഇ​ടം നേ​ടി​യി​രു​ന്നു.
കേ​ര​ള​ത്തെ ന​ടു​ക്കി​യ മ​ഹാ പ്ര​ള​യ​ത്തെ​തു​ട​ർ​ന്ന് ആ​ദ്യ ദി​വ​സം ത​ന്നെ ദു​രി​താ​ശ്വാ​സ ക​ള​ക്ഷ​ൻ ക്യാ​ന്പ് തു​റ​ക്കു​ക​യും 25 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ സാ​ധ​ന സാ​മ​ഗ്രി​ക​ൾ വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ൽ എ​ത്തി​ക്കാ​നും സ്കൂ​ളി​നു സാ​ധി​ച്ചു. കു​ട്ട​നാ​ട്ടെ സ്കൂ​ളു​ക​ളി​ലേ​ക്ക് 1,00000 രൂ​പ​യു​ടെ പു​സ്ത​ക കി​റ്റ് എ​ത്തി​ച്ചു ന​ൽ​കി. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് നാ​ലു ല​ക്ഷം രൂ​പ​യും നാം ​മു​ന്നോ​ട്ട് പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി 50,000 രൂ​പ​യും സം​ഭാ​വ​ന​യാ​യി ന​ൽ​കി. പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. സി.​സി.​ജോ​ണി​നു ല​ഭി​ച്ച അ​ധ്യാ​പ​ക അ​വാ​ർ​ഡ് തു​ക​യാ​യ 10,000 രൂ​പ അ​വാ​ർ​ഡ്ദാ​ന വേ​ദി​യി​ൽ വ​ച്ചു​ത​ന്നെ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു ന​ൽ​കി​യി​രു​ന്നു.
13 വീ​ടു​ക​ളാ​ണ് സ്കൂ​ളി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ പൂ​ർ​ത്തീ​ക​രി​ച്ച​ത്. സ്കൂ​ളി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഈ ​പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ച്ച​ത്. പ്രീ​കെ​ജി മു​ത​ൽ പ്ല​സ്ടു വ​രെ പ​ട്ടം സെ​ന്‍റ് മേ​രീ​സി​ൽ 13,000 ത്തി​ൽ അ​ധി​കം വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​ഠി​ക്കു​ന്ന​ത്.