സ്കൂ​ൾ വാർഷികവും യാ​ത്ര​യ​യ​പ്പു സ​മ്മേ​ള​ന​വും നടത്തി
Thursday, January 30, 2020 12:41 AM IST
നാ​ലാ​ഞ്ചി​റ: സെ​ന്‍റ് ജോ​ണ്‍​സ് മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 63-ാം സ്കൂ​ൾ വാ​ർ​ഷി​ക ദി​നാ​ഘോ​ഷ​വും യാ​ത്ര​യ​യ​പ്പു സ​മ്മേ​ള​ന​വും മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഒാഫീസർ ടീ​ക്കാ​റാം മീ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ച​ട​ങ്ങി​ൽ ഗ്രാ​ന്‍റ് മാ​സ്റ്റ​ർ ഡോ. ​ജി.​എ​സ്. പ്ര​ദീ​പ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. റ​വ. ഡോ. ​വ​ർ​ക്കി ആ​റ്റു​പു​റ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന പ്ര​ഥ​മാ​ധ്യാ​പ​ക​ൻ വി​ത്സ​ണ്‍ ജോ​ർ​ജി​ന്‍റെ​യും ജ​യാ ഫി​ലി​പ്പി​ന്‍റെ​യും യാ​ത്ര​യ​യ​പ്പും ന​ട​ത്തി. യാ​ത്ര​യാ​കു​ന്ന അ​ധ്യാ​പ​ക​രെ ആ​ശം​സി​ച്ചു​കൊ​ണ്ട് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​സ് ച​രു​വി​ൽ, ത്രേ​സ്യാ​മ്മ ജോ​സ​ഫ്, ഫാ. ​നി​തീ​ഷ്, ജോ​ജി മോ​ൻ കെ. ​തോ​മ​സ്, കൗ​ണ്‍​സി​ല​ർ വി.​എ​സ്. ത്രേ​സ്യാ​മ്മ, ജ്യോ​തി​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.