ന​ഗ​ര​സ​ഭാ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ഇ​ന്ന്
Thursday, January 30, 2020 12:39 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ​യു​ടെ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ഇ​ന്ന് ന​ട​ത്തും.​രാ​വി​ലെ 10 മു​ത​ൽ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ ലോ​ഞ്ചി​ൽ ന​ട​ത്തു​ന്ന അ​ദാ​ല​ത്തി​ൽ കെ​ട്ടി​ട നി​ർ​മാ​ണ പെ​ർ​മി​റ്റ്, ഒ​ക്യു​പെ​ൻ​സി, റ​വ​ന്യൂ, ഹെ​ൽ​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഭാ​ഗ​ങ്ങ​ളി​ലെ പ​രാ​തി​ക​ളാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ മേ​യ​റു​ടെ ഓ​ഫീ​സി​ലും സോ​ണ​ൽ ഓ​ഫീ​സു​ക​ളി​ലും അ​ദാ​ല​ത്തി​ലേ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ച്ചി​രു​ന്നു.
25 വ​രെ ല​ഭി​ച്ച അ​പേ​ക്ഷ​ക​ളാ​ണ് അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് ല​ഭി​ക്കു​ന്ന പ​രാ​തി​ക​ൾ മേ​യ​റു​ടെ പ​രാ​തി പ​രി​ഹാ​ര​സെ​ൽ മു​ഖാ​ന്തി​ര​വും തു​ട​ർ​ന്നു​വ​രു​ന്ന അ​ദാ​ല​ത്തു​ക​ളി​ലും പ​രി​ഗ​ണി​ക്കും. 25 വ​രെ ല​ഭ്യ​മാ​യി​ട്ടു​ള്ള അ​പേ​ക്ഷ​ക​ൾ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് ത​ല​വ​ന്മാ​ർ​ക്ക് അ​യ​ച്ചു. വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ടു സ​ഹി​തം ഉ​ദ്യോ​ഗ​സ്ഥ​ർ അ​ദാ​ല​ത്തി​ൽ ഹാ​ജ​രാ​ക്കു​ന്ന​തി​ന് നി​ർ​ദ്ദേ​ശം ന​ൽ​ഡ​കി​യി​ട്ടു​ണ്ടെ​ന്ന് മേ​യ​ർ പ​റ​ഞ്ഞു.​അ​ഞ്ച് കൗ​ണ്ട​റു​ക​ളി​ലാ​യി അ​പേ​ക്ഷ​ക​ർ​ക്ക് വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച് പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​ള്ള സം​വി​ധാ​ന​മു​ണ്ടെ​ന്നും അ​പേ​ക്ഷ നൽകി​യി​ട്ടു​ള്ള​വ​ർ ന​ന്പ​ർ സ​ഹി​തം ഓ​ഫീ​സി​ൽ എ​ത്തി ടോ​ക്ക​ണ്‍ കൈ​പ്പ​റ്റ​ണം.​രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ടോ​ക്ക​ണ്‍ വി​ത​ര​ണം ചെ​യ്യും.