ച​ന്ദ​ന​മു​ട്ടി​ക​ൾ പി​ടി​കൂ​ടി
Thursday, January 30, 2020 12:39 AM IST
വി​തു​ര :ഫോ​റ​സ്റ്റ് അ​ധി​കൃ​ത​രും ഫ്ള​യിം​ഗ് സ്ക്വാ​ഡും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ല്ലാ​റി​ലെ വ​ന​മേ​ഖ​ല​യി​ൽ നി​ന്ന് ക​ട​ത്താ​ൻ ശ്ര​മി​ച്ച ച​ന്ദ​ന​മു​ട്ടി​ക​ൾ പി​ടി​കൂ​ടി. പ്ര​തി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​താ​യി ക​ല്ലാ​ർ സെ​ക്ഷ​ൻ ഓ​ഫീ​സ​ർ ഷാ​ജി പ​റ​ഞ്ഞു.

ക​ല്ലാ​റി​ൽ ച​ന്ദ​നം ക​ട​ത്താ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്നു​വെ​ന്ന് സെ​ൻ​ട്ര​ൽ ഫ്ള​യിം​ഗ് സ്ക്വാ​ഡ് ന​ൽ​കി​യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യ​തോ​ടെ ച​ന്ദ​ന​ക്ക​ട​ത്തു സം​ഘ​ത്തി​ലു​ള്ള നാ​ലു​പേ​രും ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ക​ല്ലാ​ർ സ്വ​ദേ​ശി​ക​ളാ​യ സ​ന്തോ​ഷ്, ര​തീ​ഷ്, ഷാ​നി, വി​തു​ര സ്വ​ദേ​ശി നൗ​ഷാ​ദ് എ​ന്നി​വ​രാ​ണ് ര​ക്ഷ​പ്പെ​ട്ട​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഇ​വ​രി​ൽ ര​ണ്ടു​പേ​രു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.