ക​മു​കി​ന്‍​കോ​ട് വി​ശു​ദ്ധ അ​ന്തോ​ണീ​സ് ദേ​വാ​ല​യ തീ​ര്‍​ഥാ​ട​നം; യോ​ഗം ചേ​ര്‍​ന്നു
Wednesday, January 29, 2020 12:14 AM IST
ബാ​ല​രാ​മ​പു​രം: തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ ക​മു​കി​ന്‍​കോ​ട് വി​ശു​ദ്ധ അ​ന്തോ​ണീ​സ് ദേ​വാ​ല​യ തി​രു​നാ​ളിന്‍റെ ഒ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ത​ല യോ​ഗം ചേ​ര്‍​ന്നു. ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​യി​മ​ത്യ​ാസി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗം നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ഡ​ബ്ല്യൂ. ആ​ര്‍. ഹീ​ബ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഫെ​ബ്രു​വ​രി 11 നാ​ണ് തീ​ര്‍​ഥാ​ന​ട​ത്തി​ന് തു​ട​ക്ക​മാ​വു​ന്ന​ത്. 23 വ​രെ നീ​ളു​ന്ന തീ​ര്‍​ഥാ​ട​ന​ത്തി​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ഡ​ബ്ല്യൂ. ആ​ര്‍. ഹീ​ബ പ​റ​ഞ്ഞു.
ഇ​ത്ത​വ​ണ ക​മു​കി​ന്‍​കോ​ട് കൊ​ച്ച് പ​ള്ളി​യി​ലെ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തി​രു​സ്വ​രൂ​പം പ്ര​തി​ഷ്ഠി​ച്ച വാ​ഴ്ത്ത​പെ​ട്ട ദേ​വാ​സ​ഹാ​യം പി​ള്ള​യു​ടെ പ്രേ​ക്ഷി​ത പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ 275 -ാം വാ​ര്‍​ഷി​ക​വും ഇ​ട​വ​ക​യു​ടെ സു​വി​ശേ​ഷ​വ​ത്ക്ക​ര​ണ​ത്തി​ന്‍റെ 307 -ാം വാ​ര്‍​ഷി​ക​വും ആ​ഘോ​ഷി​ക്കും.
തീ​ര്‍​ഥാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​നാ​ള്‍ സൗ​ഹൃ​ദ സ​ന്ധ്യ, പ്ര​ണാ​മ സ​ന്ധ്യ, ആ​ദ​ര​സ​ന്ധ്യ , സ​മാ​പ​ന സ​മ്മേ​ള​നം എ​ന്നി​വ​യും ന​ട​ക്കും.
നെ​യ്യാ​റ്റി​ന്‍​ക​ര ബി​ഷ​പ് ഡോ.​വി​ന്‍​സെ​ന്‍റ് സാ​മു​വ​ല്‍ , മു​ന്‍ കൊ​ല്ലം ബി​ഷ​പ് ഡോ.​സ്റ്റാ​ന്‍​ലി റോ​മ​ന്‍ , മാ​ര്‍​ത്താ​ണ്ഡം രൂ​പ​താ ബി​ഷ​പ് ഡോ.​വി​ന്‍​സെ​ന്‍റ് മാ​ര്‍ പൗ​ലോ​സ് തു​ട​ങ്ങി​യ​വ​ര്‍ തി​രു​ക​ര്‍​മ​ങ്ങ​ളി​ല്‍ കാ​ർ​മി​ക​രാ​കും.
മ​ന്ത്രി​മാ​രാ​യ കെ.​ടി. ജ​ലീ​ല്‍, ഇ.​പി. ജ​യ​രാ​ജ​ന്‍, ക​ട​കം​പ​ള​ളി സു​രേ​ന്ദ്ര​ന്‍, എം.​എം. മ​ണി, പ്ര​തി​പ​ക്ഷ​തേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല , എം​പി​മാ​രാ​യ ശ​ശി​ത​രൂ​ര്‍, എ​എ​ല്‍​എ​മാ​രാ​യ ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍, സി.​കെ. ഹ​രീ​ന്ദ്ര​ന്‍, എം. ​വി​ന്‍​സെ​ന്‍റ് , വി. ​എ​സ്. ശി​വ​കു​മാ​ര്‍, ഓ.​രാ​ജ​ഗോ​പാ​ല്‍, വി. ​കെ. പ്ര​ശാ​ന്ത്, ഐ.​ബി. സ​തീ​ഷ്, കെ. ​ആ​ന്‍​സ​ല​ന്‍,പി.​സി. കു​ഞ്ഞി​രാ​മ​ന്‍ തു​ട​ങ്ങി​യ​വ​രും വി​വി​ധ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​യി മ​ത്യാ​സ് അ​റി​യി​ച്ചു.
ഉ​ദ്യോ​ഗ​സ്ഥ യോ​ഗ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​ടി. ബീ​ന, വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ.​കെ. ഷി​ബു, നെ​യ്യാ​റ്റി​ന്‍​ക​ര സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ സെ​ന്തി​ല്‍​കു​മാ​റും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.