നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​ത ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന് വ്യാ​ഴാ​ഴ്ച തു​ട​ക്കം
Tuesday, January 28, 2020 12:42 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: നെ​യ്യാ​റ്റി​ന്‍​ക​ര ല​ത്തീ​ന്‍ രൂ​പ​ത സം​ഘ​ടി​പ്പി​ക്കു​ന്ന 14 ാമ​ത് നെ​യ്യാ​റ്റി​ന്‍​ക​ര ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന് വ്യാ​ഴാ​ഴ്ച തു​ട​ക്ക​മാ​വും. ക​ണ്‍​വ​ന്‍​ഷ​ന്‍ ന​ട​ക്കു​ന്ന നെ​യ്യാ​റ്റി​ന്‍​ക​ര മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​ലെ പ​ന്ത​ലി​ന്‍റെ കാ​ല്‍​നാ​ട്ട് ക​ര്‍​മം രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍.​ജി ക്രി​സ്തു​ദാ​സ് നി​ര്‍​വ​ഹി​ച്ചു. ക​ണ്‍​വ​ന്‍​ഷ​ന്‍ കോ- ​ഓ​ഡി​നേ​റ്റ​ര്‍ ഫാ.​ജ​റാ​ള്‍​ഡ് മ​ത്യാ​സ്, ഫാ.​ഡെ​ന്നി​സ് കു​മാ​ര്‍, ഫാ.​ഫ്രാ​ന്‍​സി​സ് സേ​വ്യ​ര്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ കെ. ​ജി. പ​ത്രോ​സ്, അം​ഗ​ങ്ങ​ളാ​യ സു​രേ​ഷ്ബാ​ബു , ജോ​സ്, സി.​ടി. അ​നി​ത, രാ​ജേ​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
30 മു​ത​ല്‍ ഫെ​ബ്രു​വ​രി മൂ​ന്നു​വ​രെ​യാ​ണ് ക​ണ്‍​വ​ന്‍​ഷ​ന്‍ ന​ട​ക്കു​ന്ന​ത്. അ​ട്ട​പ്പാ​ടി സെ​ഹി​യോ​ന്‍ ധ്യാ​ന കേ​ന്ദ്ര​ത്തി​ലെ ഫാ.​സേ​വ്യ​ര്‍​ഖാ​ന്‍ വ​ട്ടാ​യി​ലും സം​ഘ​വു​മാ​ണ് അ​ഞ്ച് ദി​വ​സം ന​ട​ക്കു​ന്ന ക​ണ്‍​വ​ന്‍​ഷ​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് നെ​യ്യാ​റ്റി​ന്‍​ക​ര ബി​ഷ​പ് ഡോ.​വി​ന്‍​സെ​ന്‍റ് സാ​മു​വ​ല്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും.
വി​വി​ധ ദി​വ​സ​ങ്ങ​ളി​ല്‍ നെ​യ്യാ​റ്റി​ന്‍​ക​ര റീ​ജി​യ​ന്‍ കോ- ​ഓ​ഡി​നേ​റ്റ​ര്‍ മോ​ണ്‍.​ഡി.​സെ​ല്‍​വ​രാ​ജ്, ശു​ശ്രൂ​ഷ കോ -​ഓ​ഡി​നേ​റ്റ​ര്‍ മോ​ണ്‍.​വി.​പി ജോ​സ്, ഡോ.​ക്രി​സ്തു​ദാ​സ് തോം​സ​ണ്‍ തു​ട​ങ്ങി​വ​ര്‍ ദി​വ്യ​ബ​ലി​ക്ക് കാ​ർ​മി​ത്വം ന​ല്‍​കും. ക​ണ്‍​വ​ന്‍​ഷ​ന്‍ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി കോ- ​ഓ​ഡി​നേ​റ്റ​ര്‍ ഫാ.​ജ​റാ​ള്‍​ഡ് മ​ത്യാ​സ് അ​റി​യി​ച്ചു.