പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​നം: യു​വാ​വ് അ​റ​സ്റ്റി​ൽ
Friday, January 24, 2020 12:29 AM IST
വി​ഴി​ഞ്ഞം: പ​തി​മൂ​ന്നു​കാ​ര​നെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ യു​വാ​വി​നെ വി​ഴി​ഞ്ഞം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​കോ​ട്ട​പ്പു​റം സ്വ​ദേ​ശി ഔ​സേ​പ്പ് (33) ആ​ണ് പി​ടി​യി​ലാ​യ​ത്.​ക​ഴി​ഞ്ഞ ന​വം​ബ​ർ 14 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.​തു​ട​ർ​ന്ന് ഒ​ളി​വി​ൽ പോ​യ ഇ​യാ​ളെ ഇ​ന്ന​ലെ വീ​ട്ടി​ൽ നി​ന്ന് പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.​പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

റോ​ഡി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം നടത്തി

തി​രു​വ​ന​ന്ത​പു​രം: പ​ള്ളി​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ലെ ആ​റ​യി​ല്‍ -ക​ല്ലു​വി​ള -വെ​ള്ളൂ​ര്‍ -കു​റ്റി​ക്കാ​ട് റോ​ഡി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം വി. ​ജോ​യ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. എം​എ​ല്‍​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നും 36 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് റോ​ഡ് നി​ര്‍​മി​ക്കു​ന്ന​ത്. റോ​ഡ് നി​ര്‍​മാ​ണ​ത്തി​ന് സ്ഥ​ലം ല​ഭ്യ​മാ​ക്കാ​ന്‍ 1.75 ല​ക്ഷം ചെ​ല​വ​ഴി​ച്ച് ജ​ന​കീ​യ ക​മ്മി​റ്റി പ​ഞ്ചാ​യ​ത്തി​ന് വ​സ്തു വാ​ങ്ങി ന​ല്‍​കി​യി​രു​ന്നു. കു​റ്റി​ക്കാ​ട് ന​ട​ന്ന ച​ട​ങ്ങി​ല്‍ പ​ള്ളി​ക്ക​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ടു​ക്കൂ​ര്‍ ഉ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​ഹ​സീ​ന, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പ്ര​സ​ന്നാ ദേ​വ​രാ​ജ​ന്‍, ജി.​ആ​ര്‍.​ഷീ​ജ, സ​ജീ​ബ് ഹാ​ഷിം, പ​ള്ളി​ക്ക​ല്‍ ന​സീ​ര്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.