വ​ള​ർ​ത്തു നാ​യ്ക്കൾ​ക്ക് വാ​ക്സി​ൻ ന​ൽ​കി
Friday, January 24, 2020 12:26 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ​യു​ടെ ആ​ർ​എ​ബിസി ​പ​ദ്ധ​തി പ്ര​കാ​രം കു​ന്നു​കു​ഴി വാ​ർ​ഡി​ലെ വ​ള​ർ​ത്തു​നാ​യ്ക്ക​ൾ​ക്ക് ലൈ​സ​ൻ​സ് ന​ൽ​കു​ന്ന ക്യാ​ന്പി​ന്‍റെ ഉ​ദ്ഘാ​ട​നം കു​ന്നു​കു​ഴി ബാ​ർ​ട്ട​ണ്‍​ഹി​ൽ അ​ങ്ക​ണ​വാ​ടി​യി​ൽ മേ​യ​ർ കെ. ​ശ്രീ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. 150 വ​ള​ർ​ത്തു​നാ​യ്ക്ക​ൾ​ക്ക് മൈ​ക്രോ​ചി​പ്പ്, ലൈ​സ​ൻ​സ്, വാ​ക്സി​ൻ എ​ന്നി​വ ന​ൽ​കി​യ​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.​പ​രി​പാ​ടി​യി​ൽ മേ​യ​ർ ശ്രി.​കെ.​ശ്രീ​കു​മാ​ർ, ഹെ​ൽ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഐ. ​പി. ബി​നു, ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ ഡോ. ​എ. ശ​ശി​കു​മാ​ർ, ജെ​എ​ച്ച്ഐ ഹ​രീ​ഷ്,വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​കെ.​എ​സ് .ശ്രീ​രാ​ജ് ജ​യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.