സൂ​പ്പ​ർ ചാ​മ്പ്യ​ൻ​ഷി​പ്പ്: സമ്മാനവിതരണം ന​ട​ത്തി
Thursday, January 23, 2020 12:00 AM IST
വെ​ഞ്ഞാ​റ​മൂ​ട്: അ​ബാ​ക്ക​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കി​ളി​മാ​നൂ​ർ എം​ജി​എം സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച സൂ​പ്പ​ർ ചാ​മ്പ്യ​ൻ​ഷി​പ്പ് എ​ക്സാ​മും, പ്രൈ​സ് ഡി​സ്ട്രി​ബ്യൂ​ഷ​നും ഡോ.​ജോ​ർ​ജ് ഓ​ണ​ക്കൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം കൊ​ല്ലം ജി​ല്ല​ക​ളി​ലെ മു​പ്പ​ത്തി​നാ​ല് സ്കൂ​ളു​ക​ളി​ൽ ന​ട​ത്തി​യ അ​ബാ​ക്ക​സ് ചാ​മ്പ്യ​ൻ​ഷി​പ്പ് പരീക്ഷയിൽ ഉ​ന്ന​ത വി​ജ​യം​നേ​ടി​യ 267 വി​ദ്യാ​ർ​ഥി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് സൂ​പ്പ​ർ ചാ​മ്പ്യ​ൻ​ഷി​പ്പ് എ​ക്സ​മും സ​മ്മാ​ന​വി​ത​ര​ണ​വും സം​ഘ​ടി​പ്പി​ച്ച​ത്. അ​ബാ​ക്ക​സ് എം​ഡി സോ​ണി​യ​നാ​യ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ബീ​ന​ജേ​ക്ക​ബ് ,ന​ഗ​രൂ​ർ പോ​ലീ​സ് സ​ബ് ഇ​ൻ​സ്പ​ക്ട​ർ എം.​സാ​ഹി​ൽ, എം​ജി​എം സ്കൂ​ൾ ഡ​യ​റ​ക്ട​ർ എ​സ്.​വി​ജ​യ​കു​മാ​ർ, അ​ഡ്മി​നി​സ്ട്രേ​ഷ​ൻ മാ​നേ​ജ​ർ സു​നി​ൽ​കു​മാ​ർ,ശാ​ലി​നി​ഭ​വ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ അ​നി​ല മ​രി​യ, ഹോ​ളി​ഫാ​മി​ലി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ടി​ൻ​സി വാ​ഴ​കാ​ട് , ശാ​ന്തി​നി​കേ​ത​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ അ​ജി എ. ​റ​ഷി​ദ്, എ​ജി​പ​ബ്ലി​ക് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ മേ​രി​ക്കു​ട്ടി ജോ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.