വീ​ടു​ക​യ​റി ആ​ക്ര​മ​ണം: പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ
Thursday, January 23, 2020 12:00 AM IST
നെ​ടു​മ​ങ്ങാ​ട് : വീ​ടു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ൽ ര​ണ്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​
ക​ഴി​ഞ്ഞ ദിവസം ​രാ​ത്രി 9.30ന് ​ആ​യു​ധ​ങ്ങ​ളു​മാ​യി ക​ര​കു​ളം ഏ​ണി​ക്ക​ര സ്വ​ദേ​ശി ഹ​രീ​ഷി​ന്‍റെ വീ​ട്ടി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ൽ ക​ര​കു​ളം എ​ണ്ണ​ശേ​രി മേ​ലെ പു​ത്ത​ൻ​വീ​ട് ന​ന്ദു ഭ​വ​നി​ൽ അ​ന​ന്ദു( 22), ക​ര​കു​ളം ആ​റാം​ക​ല്ല് വ​ട​ക്കേ​വി​ള ഉ​ജ ഭ​വ​നി​ൽ ഉ​മേ​ഷ് കു​മാ​ർ ( 33 )എ​ന്നി​വ​രാ​ണ് നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത് .
ആ​യു​ധ​ങ്ങ​ളു​മാ​യി​ഹ​രീ​ഷി​ന്‍റെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റു​ക​യും അ​മ്മ​യു​ടെ ക​ഴു​ത്തി​ൽ വാ​ൾ വ​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ടി​വി​യും മ​റ്റു വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും ജ​ന​ലി​ന്‍റെ ഗ്ലാ​സ് അ​ടി​ച്ചു​പൊ​ട്ടി​ക്കു​ക​യും സ്ഥ​ല​ത്തു ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്തി​രു​ന്നു.​
സം​ഭ​വ​സ​മ​യ​ത്തു ഹ​രീ​ഷ് വീ​ട്ടി​ലി​ല്ലാ​യി​രു​ന്നു. പ്ര​തി​ക​ൾ ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന വി​വ​രം പു​റ​ത്തു പ​റ​ഞ്ഞ​തി​ലു​ള്ള വി​രോ​ധ​ത്തി​ലാ​ണ് വീ​ടു​ക​യ​റി അ​ക്ര​മം ന​ട​ത്തി​യ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു .
സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ​പോ​യ പ്ര​തി​ക​ളെ നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി. ​രാ​ജേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ സു​നി​ൽ ഗോ​പി, ശ്രീ​കു​മാ​ർ എ ​എ​സ്ഐ ഷി​ഹാ​ബു​ദ്ദീ​ൻ പോ​ലീ​സു​കാ​രാ​യ അ​ജി​ത്കു​മാ​ർ , രാ​ജേ​ഷ് കു​മാ​ർ , സ​ന​ൽ​രാ​ജ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​റ​സ്റ്റു ചെ​യ്ത് കോ​ട​തി​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.