"ജീ​വ​നി'​പ​ച്ച​ക്ക​റി​ത്തോ​ട്ടം ഒ​രു​ക്കാൻ വെ​ഞ്ഞാ​റ​മൂ​ട് ജ​ന​മൈ​ത്രി പോ​ലീ​സും
Wednesday, January 22, 2020 11:57 PM IST
വെ​ഞ്ഞാ​റ​മൂ​ട്: ജീ​വ​നി പ​ദ്ധ​തി​യി​ലൂ​ടെ സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ പ​ച്ച​ക്ക​റി​ത്തോ​ട്ടം ഒ​രു​ക്കാ​ൻ വെ​ഞ്ഞാ​റ​മൂ​ട് ജ​ന​മൈ​ത്രി പോ​ലീ​സും. പ​ച്ച​ക്ക​റി​യി​ൽ സ്വ​യം പ​ര്യാ​പ്ത​ത കൈ​വ​രി​ക്കു​ന്ന​തി​നാ​യും, വി​ഷ മു​ക്ത പ​ച്ച​ക്ക​റി സ്വ​ന്തം കൃ​ഷി​യി​ട​ങ്ങ​ളി​ൽ ഉ​ത്പാ​ദി​പ്പി​ച്ച് ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​വാ​നു​ള്ള ല​ക്ഷ്യ​ത്തോ​ടെ കൃ​ഷി​വ​കു​പ്പ് ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പി​ലാ​ക്കി​യ പ​ദ്ധ​തി​യാ​ണ് ജീ​വ​നി.

വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് ഇ​ൻ​സ്പ​ക്ട​ർ ബീ.​ജ​യ​നും മാ​ണി​ക്ക​ൽ കൃ​ഷി ഓ​ഫീ​സ​ർ​മാ​രും സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ തി​ര​ശാ​യ കി​ട​ക്കു​ന്ന ഭൂ​മി​യി​ൽ കൃ​ഷി​യി​റ​ക്കു​ക​യാ​യി​രു​ന്നു.​

സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ദ്യ തൈ ​ന​ട്ടു കൊ​ണ്ട് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ൻ​സ്പ​ക്ട​ർ ബി.​ജ​യ​ൻ നി​ർ​വ​ഹി​ച്ചു. നെ​ല്ല​നാ​ട് കൃ​ഷി ഓ​ഫീ​സ​ർ സു​മാ റോ​സ് സു​ന്ദ​ര​ൻ, പു​ല്ല​മ്പാ​റ കൃ​ഷി ഓ​ഫീ​സ​ർ യ​മു​ന, മാ​ണി​ക്ക​ൽ കൃ​ഷി ഓ​ഫീ​സ​ർ പ​മീ​ല വി​മ​ൽ​രാ​ജ്, ജ​ന​മൈ​ത്രി പോ​ലീ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഷെ​രീ​ർ വെ​ഞ്ഞാ​റ​മൂ​ട്, സ​ബ് ഇ​ൻ​സ്പ​ക്ട​ർ മ​ധു​കു​മാ​ർ, നെ​ല്ല​നാ​ട് അ​സി. കൃ​ഷി ഓ​ഫീ​സ​ർ എ​സ്.​കെ.​പ്ര​ശാ​ന്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.