പൂ​ട്ടി​യി​ട്ടി​രു​ന്ന വീ​ട് ക​ത്തി ന​ശി​ച്ചു
Wednesday, January 22, 2020 11:57 PM IST
വി​ഴി​ഞ്ഞം : വി​ഴി​ഞ്ഞ​ത്ത് പൂ​ട്ടി​യി​ട്ടി​രു​ന്ന വീ​ടി​ന് തീ​പി​ടി​ച്ച് ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളും ക​ത്തി ന​ശി​ച്ചു.​
തെ​ന്നൂ​ർ​ക്കോ​ണം കു​ഴി​വി​ള സ്വ​ദേ​ശി സ്റ്റീ​ഫ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ടാ​ണ് ക​ത്തി​ന​ശി​ച്ച​ത്.​ഇൗ വീ​ട്ടി​ൽ ര​മേ​ശ​ൻ വാ​ട​യ്ക്ക് താ​മ​സി​ച്ചു​വ​രിക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി എ​ട്ടി​ന് വീ​ട്ടി​ൽ നി​ന്ന് തീ​പ​ട​രു​ന്ന​ത് ക​ണ്ട് നാ​ട്ടു​കാ​ർ തീ​യ​ണ​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ല. വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വി​ഴി​ഞ്ഞ​ത്ത്നി​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.​ഷോ​ർ​ട്ട്സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​തി​ന് കാ​ര​ണ​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും . ഏ​ക​ദേ​ശം ഒ​ന്ന​ര​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യും ക​രു​തു​ന്ന​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.