മോ​ക്ഡ്രി​ൽ പ​രി​ഭ്രാ​ന്തി​യും കൗ​തു​ക​വു​മു​ണ​ർ​ത്തി
Wednesday, January 22, 2020 12:09 AM IST
ആ​റ്റി​ങ്ങ​ൽ: കൂ​ന്ത​ള്ളൂ​ർ പ്രേം ​ന​സീ​ർ മെ​മ്മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ആ​റ്റി​ങ്ങ​ൽ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ സ്റ്റേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച മോ​ക്ഡ്രി​ൽ നാ​ട്ടു​കാ​രി​ൽ പ​രി​ഭ്രാ​ന്തി​യും അ​തോ​ടൊ​പ്പം കൗ​തു​ക​വു​മു​ണ​ർ​ത്തി.
ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് കൂ​ന്ത​ള്ളൂ​ർ സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ മോ​ക്ഡ്രി​ൽ ന​ട​ത്തി​യ​ത്.
അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ടി. ​ശ​ശി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി ന​ട​ന്ന​ത്.
അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സ​ജി​ത് ലാ​ൽ, സീ​നി​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ ജി. ​അ​നീ​ഷ്, ഷൈ​ൻ ജോ​ൺ, സ​നി​ൽ​കു​മാ​ർ, ഓ​ഫീ​സ​ർ​മാ​രാ​യ ആ​ർ.​എ​സ്.​ബി​നു , ശ്രീ​രൂ​പ്, എം.​മ​നു, റി​യാ​സ്, ര​ജീ​ഷ്, ദി​നേ​ശ് , അ​നി​ൽ​കു​മാ​ർ, രാ​ജ​ഗോ​പാ​ൽ, വി​പി​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.
മോ​ക്ഡ്രി​ല്ലി​ന്‍റെ ഭാ​ഗ​മാ​യി തീ​യും അ​തോ​ടൊ​പ്പം കു​ട്ടി​ക​ളു​ടെ നി​ല​വി​ളി​കൂ​ടി​യാ​യ​പ്പോ​ൾ നാ​ട്ടു​കാ​രി​ൽ പ​രി​ഭ്രാ​ന്തി പ​ര​ത്തി.