പ​ച്ച​ക്ക​റി ക​ട​യി​ൽ മോ​ഷ​ണം: പ്ര​തി അ​റ​സ്റ്റി​ൽ
Wednesday, January 22, 2020 12:09 AM IST
ക​ര​മ​ന: ക​ര​മ​ന പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പ​ച്ച​ക്ക​റി ക​ട​യി​ൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
ക​ട​യി​ൽ നി​ന്ന് പ​ണ​വും മൊ​ബൈ​ൽ ഫോ​ണും മോ​ഷ്ടി​ച്ച കേ​സി​ൽ വെ​ള്ള​നാ​ട് സ്വ​ദേ​ശി റോ​യി​മോ​നെ (പൊ​ടി​യ​ൻ ,25) ക​ര​മ​ന പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
ക​ഴി​ഞ്ഞ 17ന്​രാ​ത്രി 12ന് ​ക​ര​മ​ന ജം​ഗ്ഷ​നി​ലെ പ​ച്ച​ക്ക​റി ക​ട​യി​ൽ ക​യ​റി​യ പ്ര​തി ക​ട​യി​ൽ ഉ​റ​ങ്ങി​കി​ട​ന്ന ജീ​വ​ന​ക്കാ​ര​ന്‍റെ മൊ​ബൈ​ൽ ഫോ​ണും ക​ട​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണ​വും അ​പ​ഹ​രി​ക്കു​ക​യാ​യി​രു​ന്നു.
ക​ട​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞ മോ​ഷ്ടാ​വി​ന്‍റെ ദൃ​ശ്യം കേ​ന്ദ്രീ​ക​രി​ച്ച് ക​ര​മ​ന പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.
അ​റ​സ്റ്റി​ലാ​യ റോ​യി​മോ​ൻ ത​മ്പാ​നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ മോ​ഷ​ണ​കേ​സി​ൽ പ്ര​തി​യാ​ണ്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യ്ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഫോ​ർ​ട്ട് അ​സി. ക​മ്മീ​ഷ​ണ​ർ പ്ര​താ​പ​ൻ നാ​യ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ക​ര​മ​ന പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ച​ന്ദ്ര​ബാ​ബു, സ​ബ് ഇ​ൻ​സ്പെ​ക്ട‍​ർ ശി​വ​കു​മാ​ർ, സി​പി​ഒ മാ​രാ​യ വി​നോ​ദ്, അ​ഭി​ലാ​ഷ്, ര​തീ​ഷ്, ജ​റാ​ൾ​ഡ്, ഹോം​ഗാ​ർ​ഡ് പു​ഷ്പ​രാ​ജ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.
കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.