കേ​ന്ദ്ര മോ​ട്ടോ​ർ വാ​ഹ​ന ഭേ​ദ​ഗ​തി: പ്ര​തി​ഷേ​ധ കൈ​യൊ​പ്പു​മാ​യി കെ​എ​സ്ആ​ര്‍​ടി​സി നെ​യ്യാ​റ്റി​ന്‍​ക​ര യൂ​ണി​റ്റ്
Wednesday, January 22, 2020 12:07 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: കേ​ന്ദ്ര മോ​ട്ടോ​ർ വാ​ഹ​ന ഭേ​ദ​ഗ​തി നി​യ​മം ആ​ർ​ടി​സി​ക​ളു​ടെ തൂ​ക്കു​ക​യ​റെ​ന്ന് ആ​രോ​പി​ച്ച് നെ​യ്യാ​റ്റി​ൻ​ക​ര കെ​എ​സ്ആ​ര്‍​ടി​സി യൂ​ണി​റ്റി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി സി.​കെ. ഹ​രീ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഗാ​ന്ധി​യ​ൻ പി. ​ഗോ​പി​നാ​ഥ​ൻ​നാ​യ​ർ, ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ കെ.​കെ. ഷി​ബു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ആ​ർ.​സ​ലൂ​ജ, സി​ഐ​ടി​യു ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി. ​കേ​ശ​വ​ൻ​കു​ട്ടി, സി​ഐ​ടി​യു ഏ​രി​യാ പ്ര​സി​ഡ​ന്‍റ് എ​ൻ.​എ​സ്.​ദി​ലീ​പ്, യു​വ​ക​വി സു​മേ​ഷ് കൃ​ഷ്ണ​ൻ, എ​സ്. ബാ​ല​ച​ന്ദ്ര​ൻ​നാ​യ​ർ, എ​ൻ.​കെ.​ര​ഞ്ജി​ത്ത്, എ​സ്.​എ​സ്. സാ​ബു, ജി. ​ജി​ജോ, എ​ൻ.​എ​സ്. വി​നോ​ദ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.