വ​ട്ടി​യൂ​ര്‍​ക്കാ​വ് വി​ക​സ​നം; 76.37 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ള്‍​ക്ക് കി​ഫ്ബി അം​ഗീ​കാ​രം
Wednesday, January 22, 2020 12:04 AM IST
പേ​രൂ​ര്‍​ക്ക​ട: വ​ട്ടി​യൂ​ര്‍​ക്കാ​വ് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മൂ​ന്ന് പ​ദ്ധ​തി​ക​ള്‍​ക്കാ​യി 76.37 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് കി​ഫ്ബി​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ചു.
വ​ട്ടി​യൂ​ര്‍​ക്കാ​വ് ജം​ഗ്ഷ​ന്‍ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു​ള്ള പു​ന​ര​ധി​വാ​സ പാ​ക്കേ​ജി​ന് 27.04 കോ​ടി രൂ​പ​യു​ടെ​യും പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​ത്തി​ന് 6.04 കോ​ടി രൂ​പ​യു​ടെ​യും പേ​രൂ​ര്‍​ക്ക​ട ഫ്ളൈ ​ഓ​വ​ര്‍ പ​ദ്ധ​തി​യ്ക്ക് 43.29 കോ​ടി രൂ​പ​യു​ടെ​യും പ​ദ്ധ​തി​ക​ള്‍​ക്കാ​ണ് കി​ഫ്ബി ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​ത്തി​ന്‍റെ അം​ഗീ​കാ​രം ല​ഭി​ച്ച​ത്.
വ​ട്ടി​യൂ​ര്‍​ക്കാ​വ് ജം​ഗ്ഷ​ന്‍, പേ​രൂ​ര്‍​ക്ക​ട ജം​ഗ്ഷ​ന്‍ എ​ന്നി​വ​യു​ടെ മു​ഖ​ച്ഛാ​യ മാ​റ്റു​ന്ന​താ​ണ് ഈ ​വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ന്നും കി​ഫ്ബി​യു​ടെ തീ​രു​മാ​നം വ​ട്ടി​യൂ​ര്‍​ക്കാ​വ് മ​ണ്ഡ​ല​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് ഏ​റെ സ​ഹാ​യ​ക​മാ​കു​മെ​ന്നും വി.​കെ. പ്ര​ശാ​ന്ത് എം​എ​ല്‍​എ പ​റ​ഞ്ഞു.
വ​ട്ടി​യൂ​ര്‍​ക്കാ​വ് സെ​ന്‍​ട്രല്‍ പോ​ളി​ടെ​ക്നി​ക് കോ​ള​ജി​നെ മി​ക​വി​ന്‍റെ കേ​ന്ദ്ര​മാ​ക്കു​ന്ന​തി​നും കി​ഫ്ബി പ​ദ്ധ​തി സ​ഹാ​യി​ക്കും. വ​ട്ടി​യൂ​ര്‍​ക്കാ​വ് ജം​ഗ്ഷ​ന്‍ വി​ക​സ​ന​ത്തിന്‍റെ ഭാ​ഗ​മാ​യു​ള്ള റോ​ഡ് വി​ക​സ​ന​ത്തി​ന്‍റെ അ​ലൈ​ന്‍​മെ​ന്‍റ് ത​യാ​റാ​ക്കു​ന്ന ജോ​ലി​യും റോ​ഡി​ന്‍റെ അ​തി​ര്‍​ത്തി മാ​ര്‍​ക്ക് ചെ​യ്ത് ക​ല്ലു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ടെ​ൻഡ​ര്‍ ന​ട​പ​ടി​ക​ളും ഇ​തി​ന​കം പൂ​ര്‍​ത്തീ​ക​രി​ച്ചു ക​ഴി​ഞ്ഞു.ഭു​മി അ​ള​ന്ന് ക​ല്ലു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി അ​ടു​ത്ത​യാ​ഴ്ച ആ​രം​ഭി​ക്കും.