ന​ഴ്സ് ഒ​ഴി​വ്: അ​ഭി​മു​ഖം ഇ​ന്ന്
Tuesday, January 21, 2020 12:15 AM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ലെ ഹോ​മി​യോ ആ​ശു​പ​ത്രി​ക​ളി​ല്‍ ഒ​ഴി​വു​ള്ള ന​ഴ്സ് ത​സ്തി​ക​യി​ലേ​ക്ക് താ​ത്കാ​ലി​ക നി​യ​മ​നം ന​ട​ത്തു​ന്ന​തി​നാ​യി വാ​ക്ക് ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ ന​ട​ത്തു​ന്നു. എ​സ്എ​സ്എ​ല്‍​സി, ജി​എ​ന്‍​എം,ബി​എ​സ്‌​സി ന​ഴ്സിം​ഗ് എ​ന്നീ യോ​ഗ്യ​ത​ക​ളു​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം.
പ്രാ​യ​പ​രി​ധി 45 വ​യ​സ്. താ​ത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ ബ​യോ​ഡാ​റ്റ, പ്രാ​യം, യോ​ഗ്യ​ത, മു​ന്‍​പ​രി​ച​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് ജി​ല്ലാ ഹോ​മി​യോ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ല്‍ നേ​രി​ട്ടെ​ത്ത​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.