വെ​ള്ളാ​ണി​ക്ക​ൽ പാ​റ​യി​ൽ തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി
Tuesday, January 21, 2020 12:15 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യ വെ​ള്ളാ​ണി​ക്ക​ല്‍ പാ​റ​യു​ടെ അ​ടി​ഭാ​ഗ​ത്തെ കു​റ്റി​ക്കാ​ടി​ന് തീ ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി.​ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം അ​ഞ്ചി​നാ​യി​രു​ന്നു തീ​പി​ടി​ച്ച​ത്.​വേ​ങ്ങോ​ട് റോ​ഡി​ന​രി​കി​ൽ നി​ന്നാ​ണ് തീ ​പി​ടി​ത്ത​മു​ണ്ടാ​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
പ്ര​ദേ​ശ​ത്ത് എ​ത്തി​യ​വ​രി​ല്‍ ആ​രോ ഉ​പേ​ക്ഷി​ച്ച സി​ഗ​ര​റ്റ് കു​റ്റി​യി​ല്‍ നി​ന്നോ തീ​പ്പെ​ട്ടി കൊ​ള്ളി​യി​ല്‍ നി​ന്നോ തീ ​പ​ട​ര്‍​ന്ന​താ​യി​രി​ക്കു​മെ​ന്നാ​ണ് സം​ശ​യം.
സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് വെ​ഞ്ഞാ​റ​മൂ​ട് ആ​റ്റി​ങ്ങ​ൽ അ​ഗ്നി​ര​ക്ഷാ സേ​ന​ക​ൾ സ്ഥ​ല​ത്തെ​ത്തി തീ ​കെ​ടു​ത്തി. ര​ണ്ടേ​ക്ക​റോ​ളം കു​റ്റി​ക്കാ​ട് ക​ത്തി ന​ശി​ച്ചു. സീ​നി​യ​ർ ഫ​യ​ർ ഓ​ഫീ​സ​ർ അ​ജി​ത് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം തീ​യ​ണ​യ്ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കി.