പൈ​പ്പ് ലൈ​നി​ലെ ചോ​ര്‍​ച്ച ക​ണ്ടു​പി​ടി​ക്കാ​നാ​യി റോ​ഡു​ക​ള്‍ വെ​ട്ടി​പ്പൊ​ളി​ച്ചു
Tuesday, January 21, 2020 12:14 AM IST
നെ​ടു​മ​ങ്ങാ​ട് : പൈ​പ്പ് ലൈ​നി​ലെ ചോ​ര്‍​ച്ച ക​ണ്ടു പി​ടി​ക്കാ​നാ​യി നെ​ടു​മ​ങ്ങാ​ട് ഹൗ​സിം​ഗ് ബോ​ര്‍​ഡ് മ​ണ​ക്കോ​ട് റോ​ഡു വെ​ട്ടി​പ്പൊ​ളി​ച്ച​ത് അ​പ​ക​ട​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്ന​താ​യി ആ​രോ​പ​ണം. ജം​ഗ്ഷ​നി​നി​ല്‍ നി​ന്ന് തി​രി​യു​ന്നി​ട​ത്തെ കു​ഴി​യി​ൽ അ​പ​ക​ട​ങ്ങ​ൾ നി​ത്യ​സം​ഭ​വ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
ദി​വ​സ​ങ്ങ​ളാ​യി ഈ ​ഭാ​ഗ​ത്ത് പൈ​പ്പ് ലൈ​ന്‍ പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​വു​ക​യാ​യി​രു​ന്നു. ഇ​തു ക​ണ്ടെ​ത്താ​നാ​ണ് റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ച​ത്.
എ​ന്നാ​ല്‍ പൊ​ട്ട​ല്‍ ക​ണ്ടു​പി​ടി​ക്കു​വാ​ന്‍ ഇ​തു​വ​രെ​യും ക​ഴി​ഞ്ഞി​ട്ടു​മി​ല്ല. റോ​ഡു​നി​റ​യെ മ​ണ്ണും കു​ഴി​ക​ളു​മാ​യ​തോ​ടെ കാ​ല്‍​ന​ട യാ​ത്ര​പോ​ലും ന​ട​ത്താ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ബ്ലോ​ക്ക് ഓ​ഫീ​സ്, മൃ​ഗാ​ശു​പ​ത്രി, കൃ​ഷി​ഓ​ഫീ​സ്, ഫ​യ​ര്‍​സ്റ്റേ​ഷ​ന്‍ പു​തു​മം​ഗ​ലം, പ​ഞ്ചി​യ​മ്മ​ന്‍ ക്ഷേ​ത്രം, ഗ്രാ​മ​ജ്യോ​തി സ്പെ​ഷ്യ​ല്‍​സ്കൂ​ള്‍ എ​ന്നി​വ​ട​ങ്ങ​ളി​ലേ​ക്കെ​ല്ലാം പോ​കു​ന്ന ഏ​ക​റോ​ഡി​നാ​ണ് ഇൗ ​ദു​ർ​ഗ​തി.