പ്ര​വാ​സി​യു​ടെ വീ​ട്ടി​ൽ മോ​ഷ​ണം: നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ
Tuesday, January 21, 2020 12:12 AM IST
ആ​റ്റി​ങ്ങ​ൽ: ആ​ൾ താ​മ​സ​മി​ല്ലാ​ത്ത പ്ര​വാ​സി​യു​ടെ വീ​ട്ടി​ൽ നി​ന്ന് പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ക​വ​ർ​ന്ന കേ​സി​ൽ നാ​ലു പേ​രെ പോ​ലീ​സ് അ​റ​സ​റ്റ് ചെ​യ്തു.
ക​ഴി​ഞ്ഞ എ​ട്ടി​ന് മ​ണ​മ്പൂ​ർ പാ​ർ​ത്തു​ക്കോ​ണം ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ പ്ര​വാ​സി​യു​ടെ വീ​ട്ടി​ൽ നി​ന്ന് 41 പ​വ​നും അ​ര​ല​ക്ഷ​ത്തോ​ളം രൂ​പ​യും മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​ക​ളാ​യ ആ​റ്റി​ങ്ങ​ൽ ആ​ർ.​എ​സ്. നി​വാ​സി​ൽ ര​തീ​ഷ് (ക​ണ്ണ​പ്പ​ൻ,35), പെ​രു​ങ്കു​ളം തൊ​പ്പി​ച്ച​ന്ത റോ​ഡു​വി​ള വീ​ട്ടി​ൽ സി​യാ​ദ് (27), വ​ക്കം വ​ലി​യപ​ള്ളി മേ​ത്ത​ര് വി​ളാ​കം വീ​ട്ടി​ൽ സി​യാ​ദ് (20), പെ​രു​ങ്ക​ളം എം.​വി. പി. ​ഹൗ​സി​ൽ സെ​യ്ദ​ലി (21) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.
പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ അ​ല​ഞ്ഞ് ന​ട​ന്ന് ആ​ൾ താ​മ​സ​മി​ല്ലാ​ത്ത വീ​ടു ക​ണ്ടെ​ത്തി രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വീ​ട് കു​ത്തി​ത്തു​റ​ന്നാ​ണ് മോ​ഷ​ണം ന​ട​ത്തു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി. നി​ര​വ​ധി മോ​ഷ​ണ അ​ടി​പി​ടി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് ര​തീ​ഷ്.
ക​ട​യ്ക്കാ​വൂ​ർ മ​ണ​നാ​ക്ക് ജം​ഗ്ഷ​നി​ൽ പ​ട്ടാ​പ്പ​ക​ൽ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ട് പോ​യി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച് റോ​ഡി​ൽ നോ​ട്ടെ​റി​ഞ്ഞ് ആ​ളു​ക​ളു​ടെ ശ്ര​ദ്ധ തി​രി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച കേ​സി​ലും പ്ര​തി​യാ​ണ് ര​തീ​ഷ്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​ശോ​ക​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി പി.​വി.​ബേ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ട​യ്ക്കാ​വൂ​ർ സി​ഐ എ​സ്. എം. ​റി​യാ​സ്, എ​സ്ഐ വി​നോ​ദ് വി​ക്ര​മാ​ദി​ത്യ​ൻ, ജി​എ​സ്ഐ മാ​ഹീ​ൻ, ദി​ലീ​പ്, മ​ഹേ​ഷ്, ബി​നു, ബി​നോ​ജ്, ജ്യോ​തി​ഷ്, സ​ന്തോ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.
കേ​സി​ലെ ഒ​ന്നാം പ്ര​തി യാ​സി​ൻ ഒ​ളി​വി​ലാ​ണ്. ഒ​ന്നാം പ്ര​തി യാ​സി​നും ര​ണ്ടാം പ്ര​തി ക​ണ്ണ​പ്പ​ൻ ര​തീ​ഷും ചേ​ർ​ന്നാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. യാ​സി​ന്‍റെ വീ​ട്ടി​ൽ ഒ​ത്തു​കൂ​ടി​യ സം​ഘം അ​വി​ടെ വ​ച്ച് മോ​ഷ​ണം ആ​സൂ​ത്ര​ണം ചെ​യ്യു​ക​യും മോ​ഷ​ണം ന​ട​ത്തി​യ ശേ​ഷം കി​ട്ടി​യ പ​ണം ഉ​പ​യോ​ഗി​ച്ച് ആ​റ്റി​ങ്ങ​ലിൽ നി​ന്ന് മൊ​ബൈ​ൽ ഫോ​ണു​ക​ൾ വാ​ങ്ങു​ക​യും, 1000 ദി​ർ​ഹം മാ​റ്റി​യെ​ടു​ത്ത് യാ​സി​ൻ വീ​ട്ടാ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. യു​എ​ഇ ദി​ർ​ഹം മൊ​ബൈ​ൽ ഫോ​ണു​ക​ൾ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. മോ​ഷ​ണ​ശേ​ഷം ത​മി​ഴ്നാ​ട്ടി​ൽ കൊ​ണ്ട് പോ​യി സ്വ​ർ​ണം വി​ൽ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പൊ​ങ്ക​ൽ അ​വ​ധി​യാ​യ​തി​നാ​ൽ അ​തി​നു ക​ഴി​ഞ്ഞി​ല്ല. റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.