ടാ​ങ്ക​ർ ലോ​റി​യി​ടി​ച്ച് കാൽനടക്കാരിയായ വീ​ട്ട​മ്മ മ​രി​ച്ചു
Sunday, December 15, 2019 1:23 AM IST
പോ​ത്ത​ൻ​കോ​ട്: മി​ൽ​മ​യു​ടെ ടാ​ങ്ക​ർ ലോ​റി​യി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു. കോ​ലി​യ​ക്കോ​ട് കൊ​ക്കോ​ട്ടു​കോ​ണം കെ.​കെ.​പാ​റ​യി​ൽ രാ​ധ(58) ആ​ണ് മ​രി​ച്ച​ത്.

ഇന്നലെ രാ​വി​ലെ 11.30 നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. പോ​ത്ത​ൻ​കോ​ട്ടെ ഒ​രു ക​ട​യി​ൽ ക​യ​റി​യ ശേ​ഷം റോ​ഡി​ന്‍റെ അ​രി​കി​ലൂ​ടെ ന​ട​ക്ക​വേ വ​ൺ​വേ റോ​ഡി​ലൂ​ടെ ജം​ഗ്ഷ​നി​ലേ​ക്ക് വ​ന്ന ടാ​ങ്ക​ർ ലോ​റി ഇ​ടി​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ൽ വീ​ണ രാ​ധ​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി​യു​ടെ മു​ൻ​വ​ശം ക​യ​റി ഇ​റ​ങ്ങി. സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു.

കേ​ൾ​വി​ക്കു​റ​വും സം​സാ​ര ശേ​ഷി ഇ​ല്ലാ​ത്ത​യാ​ളു​മാ​ണ് രാ​ധ. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. മ​ക്ക​ൾ: സ​രി​ത, സ​ന്ധ്യ. ടാ​ങ്ക​ർ ലോ​റി ഡ്രൈ​വ​ർ നെ​യ്യാ​റ്റി​ൻ​ക​ര അ​തി​യ​ന്നൂ​ർ നെ​ല്ലി​മൂ​ട്ടി​ൽ ഷാ​ജി(37)​ക്കെ​തി​രെ മ​ന​പ്പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യ്ക്ക് കേ​സെ​ടു​ത്ത​താ​യി പോ​ത്ത​ൻ​കോ​ട് എ​സ്ഐ അ​ജീ​ഷ് പ​റ​ഞ്ഞു. പി​ന്നീ​ട് ഇ​യാ​ളെ സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.