ശ​ബ​രി​മ​ല ദ​ര്‍​ശ​നം ക​ഴി​ഞ്ഞു മ​ട​ങ്ങി​യ യു​വാ​വ് ഏ​റ്റു​മാ​നൂ​ര്‍ ക്ഷേ​ത്ര​ക്കു​ള​ത്തി​ല്‍ മു​ങ്ങി മ​രി​ച്ചു
Thursday, December 12, 2019 12:27 AM IST
വെ​മ്പാ​യം: ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​ന് ശേ​ഷം ക്ഷേ​ത്ര​കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു. വെ​മ്പാ​യം കൊ​ഞ്ചി​റ ക​ടു​വാ​ക്കു​ഴി സ്വ​ദേ​ശി ദി​ലീ​പ് (37)നെ​യാ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ അ​ഞ്ച​ര മ​ണി​യോ​ടെ ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ച​ത്.

ദി​ലീ​പി​ന്‍റെ പി​താ​വ് ബാ​ല​കൃ​ഷ്ണ​ൻ, മാ​താ​വ് ഇ​ന്ദി​ര മ​ക​ൾ കാ​ർ​ത്തി​ക (8)എ​ന്നി​വ​ര​ട​ങ്ങു​ന്ന 42 അം​ഗ സം​ഘം ശ​ബ​രി​മ​ല യാ​ത്ര​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. ശ​ബ​രി​മ​ല​യി​ൽ നി​ന്നും എ​രു​മേ​ലി വ​ഴി ചോ​റ്റാ​നി​ക്ക​ര ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി​യ ശേ​ഷം ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ഏ​ഴ് മ​ണി​യോ​ടെ ഏ​റ്റു​മാ​നൂ​രി​ൽ എ​ത്തി. ക്ഷേ​ത്ര മൈ​താ​ന​ത്ത് വി​ശ്ര​മി​ച്ച ശേ​ഷം രാ​വി​ലെ ദ​ർ​ശ​നം ന​ട​ത്തി മ​ട​ങ്ങാ​നി​രി​ക്ക​വെ​യാ​യി​രു​ന്നു സം​ഭ​വം. ദി​ലീ​പി​നെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ദി​ലീ​പ് ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ മു​ങ്ങി​യ വി​വ​രം തി​രി​ച്ച​റി​ഞ്ഞ്. തു​ട​ർ​ന്ന് അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം കോ​ട്ട​യം മെ​ഡി​ൽ​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ച മൃ​ത​ദേ​ശം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി. ബു​ധ​നാ​ഴ്ച രാ​ത്രി ഏ​ഴ​ര മ​ണി​യോ​ടെ വ​സ​തി​യി​ൽ സം​സ്ക​രി​ച്ചു. സ​ന്ധ്യ​യാ​ണ് ഭാ​ര്യ.