ജി​ല്ലാ കേ​ര​ളോ​ത്സ​വം നാളെ മു​ത​ൽ പാ​ലോ​ട്ട്
Thursday, December 12, 2019 12:21 AM IST
പാ​ലോ​ട്: തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ​പ​ഞ്ചാ​യ​ത്തും സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ കേ​ര​ളോ​ത്സ​വം 13, 14, 15, 16 തീ​യ​തി​ക​ളി​ൽ പാ​ലോ​ട് ന​ട​ക്കും. ജി​ല്ല​യി​ലെ ബ്ലോ​ക്ക്, മു​ൻ​സി​പ്പാ​ലി​റ്റി, കോ​ർ​പ്പ​റേ​ഷ​ൻ ത​ല​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ ര​ണ്ടാ​യി​ര​ത്തി​ല​ധി​കം ക​ലാ​കാ​യി​ക പ്ര​തി​ഭ​ക​ൾ ജി​ല്ലാ കേ​ര​ളോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​കെ. മ​ധു വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. അ​ത്‌​ല​റ്റി​ക് മ​ത്സ​ര​ങ്ങ​ൾ വെ​ള്ളി​യാ​ഴ്ച കാ​ര്യ​വ​ട്ട​ത്ത് മേ​യ​ർ കെ. ​ശ്രീ​കു​മാ​ർ ഫ്ലാ​ഗ്ഓ​ഫ് ചെ​യ്യും. ശ​നി​യാ​ഴ്ച പ​ക​ൽ 10ന് ​സ​ഹ​ക​ര​ണ, ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ജി​ല്ലാ കേ​ര​ളോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും.
കാ​യി​ക മ​ത്സ​ര​ങ്ങ​ൾ പെ​രി​ങ്ങ​മ്മ​ല ഇ​ക്ബാ​ൽ കോ​ള​ജ് ഗ്രൗ​ണ്ട്, പാ​ലോ​ട് സി​റ്റി സെ​ന്‍റ​ർ, പു​ലി​യൂ​ർ പ​ച്ച ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം, പാ​ലോ​ട് മേ​ള ഗ്രൗ​ണ്ട്, ഞാ​റ​നീ​ലി അം​ബേ​ദ്ക​ർ വി​ദ്യാ​ല​യ അ​ങ്ക​ണം, പാ​ലോ​ട് സ്റ്റേ​ഡി​യം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ക്കും. നീ​ന്ത​ൽ മ​ത്സ​ര​ങ്ങ​ൾ പ​ച്ച അ​ക്വാ​ട്ടി​ക് സ്റ്റേ​ഡി​യ​ത്തി​ലും പ​ഞ്ച​ഗു​സ്തി പാ​ലോ​ട് വേ​ദി ഗ്ര​ന്ഥ​ശാ​ല​യി​ലും ആ​ർ​ച്ച​റി തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ലും ന​ട​ക്കും.
ക​ലാ മ​ത്സ​ര​ങ്ങ​ൾ പാ​ലോ​ട് മേ​ള ഗ്രൗ​ണ്ടി​ലെ പ്ര​ധാ​ന സ്റ്റേ​ഡി​യം, ബി​ആ​ർ​സി​സി പേ​ര​ക്കു​ഴി, പാ​ലോ​ട് എ​ൽ​പി​എ​സ്, പാ​ലോ​ട് എ​എ ഓ​ഡി​റ്റോ​റി​യം, പാ​ലോ​ട് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ക്കും.
തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ഫി​ഷ​റീ​സ് മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്യും.
എം​പി അ​ടൂ​ർ പ്ര​കാ​ശ്, ഡി. ​കെ. മു​ര​ളി എം​എ​ൽ​എ എ​ന്നി​വ​ർ സ​മ്മാ​ന​ദാ​നം ന​ട​ത്തും. സ​മാ​പ​ന ഘോ​ഷ​യാ​ത്ര തി​ങ്ക​ളാ​ഴ്ച പാ​ലോ​ട് ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ൽ നി​ന്ന് ആ​രം​ഭി​ക്കും. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വി. ​സു​ഭാ​ഷ്, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗം വി. ​വി​ജു​മോ​ഹ​ൻ, ജി​ല്ലാ കേ​ര​ളോ​ത്സ​വം ജ​ന​റ​ൽ ക​ൺ​വീ​ന​ർ എ. ​എം. അ​ൻ​സാ​രി എ​ന്നി​വ​രും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.