നാ​ലാ​ഞ്ചി​റ സെ​ന്‍റ് ജോ​ണ്‍​സ് സ്കൂ​ളി​ന് സ​ർ​ക്കാ​രി​ന്‍റെ അം​ഗീ​കാ​രം
Thursday, December 12, 2019 12:21 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രും കൃ​ഷി​വ​കു​പ്പും ഏ​ർ​പ്പെ​ടു​ത്തി​യ കാ​ർ​ഷി​ക അ​വാ​ർ​ഡ് നാ​ലാ​ഞ്ചി​റ സെ​ന്‍റ് ജോ​ണ്‍​സ് മോ​ഡ​ൽ സ്കൂ​ളി​ന്. മി​ക​ച്ച രീ​തി​യി​ൽ ന​ട​ത്തി​യ കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ല​ഭി​ച്ച അം​ഗീ​കാ​ര​മാ​ണ് ഈ ​അ​വാ​ർ​ഡെ​ന്നു പ്രി​ൻ​സി​പ്പ​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ്കൂ​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു ആ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി ത​ങ്ങ​ൾ ത​ന്നെ ഉ​ദ്പാ​ദി​പ്പി​ക്കു​ന്ന​ത് എ​ല്ലാ​വ​ർ​ക്കും മാ​തൃ​ക​യാ​ക്കാ​വു​ന്ന​താ​ണെ​ന്നും ഹെ​ഡ്മാ​സ്റ്റ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ്കൂ​ളി​ലെ കു​ട്ടി​ക​ൾ കൃ​ഷി​ത്തോ​ട്ടം പ​രി​പാ​ലി​ക്കു​ക​യും സം​ര​ക്ഷി​ക്കു​ക​യും വ​ള​ർ​ത്തു​ക​യും ചെ​യ്യു​ന്നു.
കൃ​ഷി​യു​ടെ സം​സ്കാ​രം കു​ട്ടി​ക​ളി​ലൂ​ടെ വ​ള​ർ​ത്തി നാ​ടി​നു ന​ന്മ​വ​രാ​ൻ എ​ല്ലാ​വ​ർ​ക്കും ഈ ​സം​രം​ഭം മാ​തൃ​ക​യാ​ക​ണ​മെ​ന്ന് കൃ​ഷി​മ​ന്ത്രി അ​വാ​ർ​ഡ് സ​മ​ർ​പ്പി​ച്ചു​കൊ​ണ്ട് അ​ഭി​പ്രാ​യ​പ്പെ​ട്ടു.