തെരച്ചിലിന് അ​ഗ്നി​ശ​മ​ന വി​ഭാ​ഗ​വും
Thursday, December 12, 2019 12:20 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര ; വി​ല​ങ്ങു​മാ​യി പോ​ലീ​സി​ന്‍റെ കൈ​യില്‍ നി​ന്ന് ചാ​ടി​പ്പോ​യ പ്ര​തി​ക്കാ​യി അ​ഞ്ച് മ​ണി​ക്കൂ​റോ​ളം വ​ല​വി​രി​ച്ച് നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലീ​സ്. പ്ര​തി ഓ​ടി​യ ഭാ​ഗ​ത്തു​ള്ള ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ ര​ണ്ട് കി​ണ​റു​ക​ളും കു​ള​വും അ​ഗ്നി​ശ​മ​നാ വി​ഭാ​ഗ​ത്തി​ന്‍റെ​യും നു​ട്ടു​കാ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ അ​രി​ച്ച് പെ​റു​ക്കി. പ്ര​തി ക​ട​ന്നു​ക​ള​ഞ്ഞ സ്ഥ​ല​ത്തു​നി​ന്ന് അ​ധി​കം ഓ​ടാ​തെ 100 മീ​റ്റ​ര്‍​മാ​ത്രം അ​ക​ലെ​യു​ള്ള വീ​ട്ടി​ലെ കു​ളി​മു​റി​യി​ല്‍ ഒ​ളി​ക്കുകയായിരുന്നു. തു​ട​ര്‍​ന്ന് വൈ​കു​ന്നേ​രം നാ​ലോ​ടെ നാ​ട്ടു​കാ​രി​ലൊ​രാ​ള്‍ പ്ര​തി​യെ അ​പ്ര​തീ​ക്ഷി​ത​മാ​യി ക​ണ്ടെ​ത്തി​യ​താ​ണ് വീ​ണ്ടും വി​ല​ങ്ങ് വീ​ഴാ​ന്‍ കാ​ര​ണ​മാ​യ​ത്.