ഫെ​ർ​ക്ക ധ​ർ​ണ ന​ട​ത്തി
Thursday, December 12, 2019 12:20 AM IST
തി​രു​വ​ന​ന്ത​പു​രം: ചികിത്സാ ആനുകൂല്യങ്ങൾ വെട്ടിക്കുറ ച്ചുള്ള ശ്രീ​ചി​ത്ര മെ​ഡി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഗ​വേ​ണിം​ഗ് ബോ​ഡി തീ​രു​മാ​ന​ത്തി​നെ​തി​രെ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ​സ് കേ​ര​ള (ഫെ​ർ​ക്ക) മെ​ഡി​ക്ക​ൽ കോ​ള​ജ് ക​വാ​ട​ത്തി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. മു​ൻ ആ​രോ​ഗ്യ മ​ന്ത്രി വി.​എ​സ്. ശി​വ​കു​മാ​ർ എം​എ​ൽ​എ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ പ്ര​ഖ്യാ​പി​ത ന​യ​ങ്ങ​ൾ​ക്കു വി​രു​ദ്ധ​മാ​യാ​ണ് ആ​ശു​പ​ത്രി ഗ​വേ​ണിം​ഗ് ബോ​ഡി ഇ​പ്പോ​ൾ പ്ര​ഖ്യാ​പി​ച്ച മാ​ന​ദ​ണ്ഡ​ങ്ങ​ൾ.

ഈ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യ ഗ​വേ​ണിം​ഗ് ബോ​ഡി അം​ഗ​ങ്ങ​ൾ പാ​വ​പ്പെ​ട്ട രോ​ഗി​ക​ളെ ശ​ത്രു​ക്ക​ളെ പോ​ലെ​യാ​ണ് കാ​ണു​ന്ന​ത്. ഇ​പ്പോ​ഴു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​ൻ ശ്രീ​ചി​ത്രാ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ത​യ്യാ​റാ​ക​ണ​മെ​ന്നു അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ധ​ർ​ണ​യി​ൽ ഫെ​ർ​ക്ക സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മ​രു​തം​കു​ഴി സ​തീ​ഷ്കു​മാ​ർ, ജി​ല്ലാ ക​ണ്‍​വീ​ന​ർ പ​ന​ങ്ങോ​ട്ടു​കോ​ണം വി​ജ​യ​ൻ, സം​സ്ഥാ​ന ട്ര​ഷ​റ​ർ സി. ​മ​നോ​ഹ​ര​മാ​സ്റ്റ​ർ, ക്യാ​പ്റ്റ​ൻ രാ​മ​ച​ന്ദ്ര​ൻ, എ. ​ഗോ​പ​കു​മാ​ർ, ജി.​എ​ൻ. ഹ​രി​ഹ​ര​ൻ നാ​യ​ർ, എ.​കെ. നി​സാ​ർ, മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ക​സ​ന സ​മി​തി അം​ഗം ഡി.​ആ​ർ. അ​നി​ൽ, ക​ര​മ​ന രാ​മ​ച​ന്ദ്ര​ൻ, ബി.​ആ​ർ. തി​ല​ക​ൻ, കു​മാ​ര​പു​രം രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.