13 എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ
Wednesday, December 11, 2019 1:34 AM IST
ത​ളി​പ്പ​റ​മ്പ്: ബ​സ് ജീ​വ​ന​ക്കാ​രെ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ 13 എ​സ്ഡി​പി​ഐ​ക്കാ​ര്‍ അ​റ​സ്റ്റി​ല്‍. അ​ഞ്ചു​പേ​ര്‍​ക്കെ​തി​രെ വ​ധ​ശ്ര​മ​ക്കേ​സെ​ടു​ത്തു. മു​തു​കു​ട​യി​ലെ കീ​ര​ന്‍ ഹൗ​സി​ല്‍ കെ.​ത​ല്‍​ഹ​ത്ത് (29), ബ​ക്ക​ളം ഷി​നാ​സ് ഹൗ​സി​ല്‍ എം.​പി.​മു​ഹ​മ്മ​ദ് റാ​ഷി​ദ് (24), കു​റ്റ്യേ​രി​യി​ലെ ടി.​എ​സ്.​അ​ഫ്‌​സ​ല്‍ (24), കു​റു​മാ​ത്തൂ​ര്‍ പ​ള്ളി​വ​ള​പ്പി​ല്‍ ഹൗ​സി​ല്‍ അ​ബ്ദു​ള്‍ ഷ​ഹീ​ര്‍ (28), ചൊ​റു​ക്ക​ള​യി​ലെ മോ​ട്ട​ന്‍റ​ക​ത്ത് പു​തി​യ​പു​ര​യി​ല്‍ എം.​പി.​ഫ​വാ​സ് (32) എ​ന്നി​വ​രെ​യാ​ണ് ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. എ​ട്ടു​പേ​രെ ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു. അ​നു​മ​തി​യി​ല്ലാ​തെ പ്ര​ക​ട​നം ന​ട​ത്തി​യ​തി​നു​ള്‍​പ്പെ​ടെ 35 പേ​ര്‍​ക്കെ​തി​രേ നേ​ര​ത്തെ കേ​സെ​ടു​ത്തി​രു​ന്നു.