ക​ഞ്ചാ​വ് വി​ൽ​പ്പ​ന: മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ
Sunday, December 8, 2019 1:04 AM IST
വി​ഴി​ഞ്ഞം: കോ​വ​ള​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന മൂ​ന്നം​ഗ സം​ഘ​ത്തെ കോ​വ​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

വി​ഴി​ഞ്ഞം പ​ന​നി​ന്ന​വി​ള വീ​ട്ടി​ൽ സ​ഫ​റു​ള്ളാ ഖാ​ൻ (29) തി​രു​വ​ല്ലം പാ​റ​വി​ള പ​ഴ​വി​ള വീ​ട്ടി​ൽ അ​ജി​ത്ത് (31)ക​ണ്ണം​കോ​ട് ഏ​ലാ​യി​ൽ പു​തു​വ​ൽ പു​ത്ത​ൻ വീ​ട്ടി​ൽ സ​ന്തോ​ഷ് (29) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​ക​ൾ സ്ഥി​രം ക​ഞ്ചാ​വ് ക​ട​ത്തു​കാ​രാ​ണെ​ന്നും സം​ഘ​ത്തി​ലെ​പ്ര​ധാ​ന ക​ണ്ണി​യാ​യ സ​ഫ​റു​ള്ള വ​ധ​ശ്ര​മ​ക്കേ​സി​ല​ട​ക്കം പ്ര​തി​യാ​ണെ​ന്നും സം​ഘ​ത്തി​ൽ കൂ​ടു​ത​ൽ​ആ​ളു​ക​ളു​ണ്ടെ​ന്നും ഇ​വ​രെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​താ​യും കോ​വ​ളം ഇ​ൻ​സ്പെ​ക്ട​ർ പി.​അ​നി​ൽ കു​മാ​ർ പ​റ​ഞ്ഞു.​

ടൂ​റി​സം സീ​സ​ൺ ആ​രം​ഭി​ച്ച കോ​വ​ള​ത്തും പ​രി​സ​ര​ത്തും പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​താ​യും പോ​ലീ​സ്പ​റ​ഞ്ഞു.​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.​കോ​വ​ളം സി​ഐ അ​നി​ൽ​കു​മാ​ർ ,എ​സ്ഐ മാ​രാ​യ അ​നീ​ഷ്കു​മാ​ർ,ടി.​കെ.​അ​ജി​ത്ത്,പോ​ലീ​സു​കാ​രാ​യ ഷൈ​ൻ​ജോ​സ്,ബി​ജേ​ഷ്, സു​നി​ൽ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.